തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെ അപകടം: മലയാളി യുവതി മരിച്ചു; പരിക്കേറ്റ് അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് അന്ത്യം

Spread the love

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്.

സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം.സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം.

മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയപ്പോഴായിരുന്നു അപകടം. മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് ധര്‍മ്മടം പാലയാട് യൂണിവേഴ്സിറ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിക്കും. കബറടക്കം 12ന് സെയ്ദാര്‍ പള്ളി കബറിസ്താനില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ്: മാരാത്തേയില്‍ നസീര്‍, മാതാവ്: ഷബീന നസീര്‍. ഭര്‍ത്താവ്: മുഹമ്മദ് റോഷന്‍. മകന്‍: ആദം ഈസ മുഹമ്മദ്. സഹോദരി: ഷസിന്‍ സിതാര (ദുബായ്). കേരള ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും കേരള വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്.