
ഷാർജ : മലയാളി യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി നിധീഷിന്റെ ഭാര്യ ചന്ദനത്തോപ്പിൽ രഞ്ജിതാഭവനിൽ വിപഞ്ചിക മണി (33) ഇവരുടെ ഒന്നര വയസ്സുകാരിയായ മകൾ വൈഭവി എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൻസാറയിലുള്ള ഫ്ലാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച ഇവരുടെ ഫ്ലാറ്റിലെത്തിയ ജോലിക്കാരി ഒരുപാട് തവണ വിളിച്ചിട്ടും പ്രതികരണം ഒന്നും ലഭിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്, മകളുടെ കഴുത്തിൽ കുരുക്കിട്ട് കെട്ടി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീധനത്തിന്റെ പേര് പറഞ്ഞു ഭർത്താവ് നിധീഷ് യുവതിയെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായും ഇയാൾ യുവതിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചതായും വിപഞ്ചിയുടെ കുടുംബം ആരോപിച്ചു.
വിവാഹമോചനം നടന്നാൽ താൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് വിപഞ്ചിക പറഞ്ഞതായി വീട്ടുജോലിക്കാരിയും പറയുന്നു.