മലയാളി ട്രക്ക് ഡ്രൈവര്‍ തമിഴ്‌നാട്ടിൽ കുത്തേറ്റു മരിച്ചു; ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് ആക്രമിച്ചതെന്ന് സൂചന ; സംഭവത്തില്‍ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന.

പുലര്‍ച്ചെ അഞ്ച് മണിയോടെ തൊട്ടടുത്തുള്ള ഹോട്ടലിന്റെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ട്രക്കുമായി പോവുന്നതിനിടെയാണ് ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കൃഷ്ണഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.