
ഡൽഹി : ഹിമാചലിൽ മഴയും മണ്ണിടിച്ചിലും, വിനോദസഞ്ചാരത്തിന് പോയ മലയാളികളുൾപ്പെട്ട സംഘം കുടുങ്ങി. 18 മലയാളികൾ ഉൾപ്പടെ 25 പേരാണ് സംഘത്തിലുള്ളത്.
തിരിച്ചെത്തിക്കാൻ ഇടപെടൽ തുടരുന്നു,ഓഗസ്റ്റ് 25ന് ഡൽഹിയിൽ നിന്നാണ് മലയാളി സംഘം സ്പിറ്റി വാലി സന്ദർശിക്കാൻ പോയത്. തിരിച്ച് വരാനാരിക്കെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിൽ തകർന്നു. ഇതോടെ സംഘം തിരിച്ചുവരാനാകാതെ കുടുങ്ങി. നിലവിൽ കൽപ ഗ്രാമത്തിലെ ഹോട്ടലിലാണ് ഇവരുള്ളത്.
ഷിംലയിലേക്കുള്ള റോഡ് മാർഗം പൂർവസ്ഥിതിയാലാകാൻ ദിവസങ്ങൾ എടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അറിയിച്ചത്. മേഖലയിൽ ഇപ്പോഴും കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ഇടപെടൽ നടത്തുന്നുണ്ടെന്ന് ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.