play-sharp-fill
യുക്രൈനില്‍ നിന്നുള്ള ഇരുപത് മലയാളി  വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തി; വിമാനം എത്തിയത് കൊച്ചിയിലും കരിപ്പൂരും

യുക്രൈനില്‍ നിന്നുള്ള ഇരുപത് മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തി; വിമാനം എത്തിയത് കൊച്ചിയിലും കരിപ്പൂരും

സ്വന്തം ലേഖിക

കൊച്ചി: യുക്രൈനില്‍ നിന്നുള്ള മലയാളികള്‍ കേരളത്തിലേക്ക് എത്തി.


രണ്ട് വിമാനങ്ങളിലായി 20 വിദ്യാര്‍ത്ഥികളാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ആ​ദ്യ വിമാനത്തില്‍ 11 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനു പിന്നാലെ ഒൻപത് വിദ്യാര്‍ത്ഥികളുമായി മറ്റൊരു വിമാനം കൂടി എത്തി. ഇതു കൂടാതെ നാലു പേര്‍ കൂടി കരിപ്പൂരില്‍ വിമാനമിറങ്ങിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ബന്ധുക്കളും വിമനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ സംഘത്തിലുള്ളവരാണ് കേരളത്തിലേക്ക് എത്തിയത്.

സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിയത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും വിദ്യാര്‍ത്ഥികള്‍ നന്ദി പറഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെയും തിരിച്ചെത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തിയിരുന്നു. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണെത്തിയത്.

യുക്രൈനില്‍ നിന്നുള്ള 25 മലയാളികളടക്കം 240 പേര്‍ വിമാനത്തിലുണ്ട്. ഇന്ന് പുലര്‍ച്ചെയോടെ രണ്ടാമത്തെ വിമാനവും ഡല്‍ഹിയിലെത്തിയിരുന്നു.

29 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. ഈ രണ്ട് വിമാനത്തിലെത്തിയ മലയാളികളെ വൈകാതെ കേരളത്തിലേക്ക് എത്തിക്കും.