
ഡോക്ടർ ബിരുദമേറ്റുവാങ്ങിയതിന് പിന്നാലെ പാമ്പു കടിയേറ്റു; മലയാളി വിദ്യാർഥിക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ബംഗളൂരു: മെഡിക്കൽ കോളജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥി ഏതാനും മണിക്കുറിന് ശേഷം കാമ്പസിൽ പാമ്പുകടിയേറ്റ് മരിച്ചു.
തുമകുരുവിലെ ശ്രീ സിദ്ധാർഥ അക്കാദമി ഓഫ് ഹയർ എജുക്കേഷനിലെ (സാഹി) ശ്രീ സിദ്ധാർഥ മെഡിക്കൽ കോളജിൽ നിന്ന് (എസ്.എസ്.എം.സി) എം.ബി.ബി.എസ് പൂർത്തിയാക്കിയ തൃശൂർ സ്വദേശി ആദിത് ബാലകൃഷ്ണനാണ് മരിച്ചത്. ബിരുദദാന ചടങ്ങ് കഴിഞ്ഞ് രാത്രിയോടെ താമസസ്ഥലത്തേക്ക് മടങ്ങവെ പാർക്കിങ് ഏരിയയിൽ വെച്ചാണ് പാമ്പുകടിയേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിരുദദാന ചടങ്ങ് കാണാനായി നാട്ടിൽ നിന്ന് എത്തിയ മാതാവും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. പിതാവ് ഇറ്റലിയിലാണ്. പാമ്പുകടിയേറ്റ വിവരം ആദ്യം ശ്രദ്ധയിൽപെട്ടിരുന്നില്ല.
വീട്ടിലെത്തിയയുടൻ ആദിത് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശരീരത്തിൽ പാട് കണ്ടെത്തിയതോടെയാണ് സംഭവം അറിയുന്നത്. രക്തത്തിൽ കൂടിയ തോതിൽ വിഷം കലർന്നിരുന്നതായി പരിശോധനയിൽ കണ്ടെത്തി.