സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ വെള്ളം കയറിയുണ്ടായ അപകടം ; മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും

Spread the love

ഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ വെളളം കയറിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും.

video
play-sharp-fill

ഏറണാകുളം സ്വദേശി നവീൻ ആണെന്നാണ് വിവരം. ജില്ലാ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. വീഴ്ചയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മേയർ ഷെല്ലി കോയ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രി 7 മണിയോടെയാണ് ഡൽഹിയിലെ ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിങ് സെന്റെറിൽ വെള്ളം കയറുകയും മൂന്ന് വിദ്യാർത്ഥികൾ മരണപ്പെടുകയും ചെയ്തത്.

ഡ്രെയിനേജ് പൊട്ടിയൊഴുകിയതാണ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം നിറയുന്നതിന് ഇടയാക്കിയതെന്ന് മേയർ ഷെല്ലി ഒബ്റോയി വ്യക്തമാക്കി. അപകട സമയത്ത് മുപ്പതോളം വിദ്യാർഥികളാണ് ബേസ്‌മെന്റിൽ ഉണ്ടായിരുന്നത് അതിൽ മൂന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതെന്നും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അഗ്നി രക്ഷാസേന പറഞ്ഞു.

ഡൽഹി സർക്കാരിന്റെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.സംഭവം നിർഭാഗ്യകരമെന്ന് ആംആദ്മി എംപി സ്വാതി മാലിവാളും പ്രതികരിച്ചു.