പൂനെയില്‍ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിനായി പോയ മലയാളി ജവാനെ കാണ്മാനില്ല ; പരാതിയുമായി കുടുംബം

Spread the love

ഗുരുവായൂർ: പരിശീലനത്തിനായി പോയ ജവാനെ ബറേലിയില്‍ കാണാതായെന്ന് പരാതി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്.

പൂനെയിലെ ആർമി മെഡിക്കല്‍ കോളേജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക് പോയെന്നാണ് കുടുംബം പറയുന്നത്.

ബറേലിയിലേക്ക് പോകാൻ 9നാണ് ബാന്ദ്രയില്‍ നിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനില്‍ കയറിയത്. 10-ാം തീയതി വരെ കുടുംബവുമായി ഫർസീൻ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂർ എംഎല്‍എയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നല്‍കി. യുപി പൊലീസില്‍ പരാതി നല്‍കാൻ ബന്ധുക്കള്‍ ബറേലിയിലേക്ക് പുറപ്പെട്ടു