video
play-sharp-fill
മലയാളി റാപ്പർ വേടനെതിരെ ലൈംഗിക ആരോപണം: മുഹ്‌സീൻ പരാരിയുടെ മ്യൂസിക് വീഡിയോ ഫ്രം എ നേറ്റീവ് നിർമ്മാണം നിർത്തി വച്ചു

മലയാളി റാപ്പർ വേടനെതിരെ ലൈംഗിക ആരോപണം: മുഹ്‌സീൻ പരാരിയുടെ മ്യൂസിക് വീഡിയോ ഫ്രം എ നേറ്റീവ് നിർമ്മാണം നിർത്തി വച്ചു

സ്വന്തം ലേഖകൻ

കൊച്ചി: മലയാളി റാപ്പർ വേടനെതിരെ ലൈംഗിക ആരോപണം ഉയർന്നതിനു പിന്നാലെ മ്യൂസിക് ആൽബം നിർത്തി വച്ചു. മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ‘ഫ്രം എ നേറ്റീവ് ഡോട്ടറു’മായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ച് മുഹ്സിൻ പരാരി. മ്യൂസിക് വീഡിയോയുടെ ഭാഗമായ മലയാളി റാപ്പർ വേടനെതിരെ ഉയർന്ന ലൈംഗിക ചൂഷണാരോപണത്തെ തുടർന്നാണ് മ്യൂസിക് വീഡിയോ നിർത്തിവയ്ക്കുന്നതെന്ന് മുഹ്സിൻ പരാരി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമേറിയതാണെന്നും അതിൽ അടിയന്തര ഇടപെടലും പരിഹാരവും വേണ്ടതാണെന്നും പെരാരി അറിയിക്കുന്നു. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾക്ക് നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവെക്കുകയാണെന്നും മുഹ്‌സിൻ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ കമ്ബനിയായ ദി റൈറ്റിംങ്് കമ്പനിയുടെ ബാനറിലാണ് നേറ്റീവ് ഡോട്ടർ ഒരുക്കുന്നത്. ‘വോയിസ് ഓഫ് വോയ്സ്ലെസ്’ എന്ന ഗാനത്തിലൂടെ വൻ ശ്രദ്ധ നേടിയ മലയാളത്തിലെ റാപ്പറാണ് വേടൻ.

വേടന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ‘വാ’ എന്ന ഗാനവും വൻ ഹിറ്റായി മാറിയിരുന്നു. ‘വിമൺ എഗെയിനിസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്’ എന്ന ഫേസ്ബുക്ക് പേജിൽ അടക്കം വേടനെതിരെ നിരവധി സ്ത്രീകൾ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പലായവസരത്തിലും തങ്ങളോട് അങ്ങേയറ്റം മോശമായാണ് വേടൻ പെരുമാറിയതെന്നാണ് ഇവർ പറയുന്നത്.