video
play-sharp-fill
യുകെയില്‍ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

യുകെയില്‍ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക

ലണ്ടന്‍: യുകെയില്‍ മലയാളി വൈദികന്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍.

ലിവര്‍പൂളിന് സമീപം റെക്സ് ഹാം രൂപതയില്‍ ജോലി ചെയ്‍തിരുന്ന വയനാട് സ്വദേശി ഫാ. ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് നിഗമനം. പതിവ് കുര്‍ബാനയ്ക്ക് വൈദികന്‍ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഫാ. ഷാജി പുന്നാട്ടിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.