സൗദിയില്‍ പ്രവാസി മലയാളി വെടിയേറ്റ് മരിച്ചു; താമസസ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ അജ്ഞാത സംഘം വെടിവയ്ക്കുകയായിരുന്നുവെന്ന് വിവരം

Spread the love

റിയാദ്: സൗദി അറേബ്യയില്‍ മലയാളി വെടിയേറ്റ് മരിച്ചു.

കാസർകോട് സ്വദേശി ബഷീർ (41) ആണ് മരിച്ചത്. അസീർ പ്രവിശ്യയിലെ ബിഷയില്‍ ആണ് സംഭവം നടന്നത്.

താമസസ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ അജ്ഞാത സംഘം വെടിവയ്ക്കുകയായിരുന്നു. വാഹനത്തിലെത്തിയാണ് സംഘം ബഷീറിനെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 വർഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രെെവർ വിസയിലാണ് അവിടയെത്തിയത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.