
സ്വന്തം ലേഖകൻ
പെർത്ത്: കാൻസർ ബാധിതയായ മലയാളി നഴ്സ് പെർത്തില്‍ അന്തരിച്ചു. വില്ലേട്ടനില്‍ താമസിക്കുന്ന അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്‍റെ ഭാര്യ മേരികുഞ്ഞു(49) ആണ് മരിച്ചത്.
ഫിയോണ സ്റ്റാൻലി ആശുപത്രിയില്‍ നഴ്സായിരുന്നു. തലച്ചോറില്‍ അർബുദം ബാധിച്ച് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്പാണ് രോഗം വഷളായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം എളവൂർ ചക്കിയത്ത് പരേതരായ ദേവസി അന്നംക്കുട്ടി ദമ്ബതികളുടെ മകളാണ്. മക്കള്‍: എയ്ഞ്ചല്‍, ആല്‍ഫി, അലീന, ആൻലിസ. സഹോദരിമാർ: റെൻസി, സിസ്റ്റർ ലൈസി (കോഴിക്കോട്), ലിറ്റി പോളി ചെമ്ബൻ (വില്ലേട്ടേൻ പെർത്ത്).
2015 അയർലൻഡില്‍ നിന്നും പേർത്തിലേക്ക് കുടിയേറിയതാണ് സന്തോഷും കുടുംബവും. സംസ്കാരം പിന്നീട് പെർത്തില്‍ നടക്കും.