മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണനെ പിൻതുടർന്ന് വേട്ടയാടി ബിജെപി; കണ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബിജെപി മുഖപത്രം ജന്മഭൂമി; മറ്റെല്ലാ മാധ്യമങ്ങളും കണ്ണനെ പിൻതുണയ്ക്കുമ്പോൾ കണ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജന്മഭൂമി രംഗത്ത്

മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണനെ പിൻതുടർന്ന് വേട്ടയാടി ബിജെപി; കണ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബിജെപി മുഖപത്രം ജന്മഭൂമി; മറ്റെല്ലാ മാധ്യമങ്ങളും കണ്ണനെ പിൻതുണയ്ക്കുമ്പോൾ കണ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജന്മഭൂമി രംഗത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരു വർഷം മുൻപ് പ്രളയകാലത്ത് കേരളത്തിലെത്തി ചുമടെടുത്ത് വാർത്തകളിൽ നിറഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയും ബിജെപിയുടെ മുഖപത്രം ജന്മഭൂമിയും. കണ്ണനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിനു മുൻപ് കണ്ണൻ രാജി വയ്ക്കുകയായിരുന്നുവെന്നാണ് കേന്ദ്ര സർക്കാരിനു വേണ്ടി ജന്മഭൂമി വാദിക്കുന്നത്. കശ്മീർ കാര്യം പറയാൻ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തതിനാലാണ് രാജിവച്ചതെന്നാണ് കണ്ണനും കണ്ണനെ അനുകൂലിക്കുന്നവരും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്ന് ജന്മഭൂമി പറയുന്നു. എന്നാൽ ഏൽപ്പിച്ച ജോലിയിൽ വീഴ്ചവരുത്തിയതിനും മറ്റും കണ്ണനെതിരെ നേരത്തെ തന്നെ അച്ചടക്ക നടപടി തുടങ്ങിയിരുന്നു. ജോലിയിൽ നിന്ന് മുങ്ങുക, എവിടെയാണെന്നു പോലും അറിയിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് നടപടി തുടങ്ങിയിരുന്നത്.ആഗസ്ത് 21നാണ് കണ്ണൻ രാജിവച്ചത്. പക്ഷെ ജൂലൈയിൽ തന്നെ ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. ഗുരുതരമായ കൃത്യവിലോപം, ജോലിയിലെ വീഴ്ച, മേലുദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കാൻ വിസമ്മതിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മെമ്മോയിൽ ചൂണ്ടിക്കാട്ടിരുന്നതെന്ന് ജന്മഭൂമി വാർത്തയിൽ വിശദമാക്കുന്നു.

2012ലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ദാദ്ര നഗർ ഹവേലിയിലെ ഊർജ, പരാമ്പര്യേതര ഊർജസെക്രട്ടറിയായിരുന്നു. മഹാപ്രളയസമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങി ചാക്ക് ചുമന്നതും മറ്റും വലിയ വാർത്തയായിരുന്നു. പക്ഷെ സ്വന്തം ജോലിയിൽ വീഴ്ച വരുത്തുകയും മേലുദ്യോഗസ്ഥരെ മാനിക്കാതിരിക്കുകയും ചെയ്യുന്നതിനാണ് നോട്ടീസ്. ജൂലൈ എട്ടിനാണ് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചത്. ഇതിന് ജൂലൈ 31ന് കണ്ണൻ മറുപടി നൽകി. താൻ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും മറ്റുമുള്ള പതിവു മറുപടി. തനിക്ക് 2018ലെ വിലയിരുത്തലിൽ അഡ്മിനിസ്ട്രേറ്റർ പത്തിൽ 9.95 മാർക്ക് നൽകിയതായും കണ്ണൻ പറയുന്നു. കേരളത്തിൽ പ്രളയം വന്നപ്പോൾ എങ്ങനെ സഹായിക്കാമെന്ന് കണ്ടെത്തി പദ്ധതി തയ്യാറാക്കാനാണ് പോയത്. മടങ്ങി വന്നശേഷം പോലും ഒരു റിപ്പോർട്ടും നൽകിയില്ല. ഇതിന് കണ്ണൻ കൃത്യമായ മറുപടി നൽകുന്നുമില്ല. താൻ അച്ചടക്കം ലംഘിച്ചിട്ടില്ല, വീഴ്ച വരുത്തിയിട്ടില്ല. അതിനാൽ നടപടി ഉപേക്ഷിക്കണം എന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു എന്നും മാത്രമാണ് മറുപടിയിൽ.
എന്നാൽ സർക്കാർ നടപടി തുടരുന്ന സാഹചര്യത്തിലാണ് രാജിയെന്ന് ജന്മഭൂമി തങ്ങളുടെ വാർത്തയിലൂടെ കണ്ടെത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group