video
play-sharp-fill
സൗ​ദി​യി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണു മ​ല​യാ​ളിയ്ക്ക് ദാരുണാന്ത്യം

സൗ​ദി​യി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണു മ​ല​യാ​ളിയ്ക്ക് ദാരുണാന്ത്യം

റി​യാ​ദ്: സൗ​ദി​യി​ൽ ജോ​ലി​ക്കി​ടെ മ​ല​യാ​ളി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം താ​നൂ​ർ കാ​രാ​ട് സ്വ​ദേ​ശി സി.​പി. നൗ​ഫ​ൽ (45) ആ​ണ് മ​രി​ച്ച​ത്.

15 വ​ർ​ഷ​ത്തോ​ള​മാ​യി സൗ​ദി പ്ര​വാ​സി​യാ​യ ഇ​ദ്ദേ​ഹം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഉം​ല​ജി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​ യാം​ബു​വി​ന​ടു​ത്ത് ഉം​ല​ജി​ലെ ജോ​ലി​സ്ഥ​ല​ത്തു​വെച്ചാണ് അപകടം സംഭവിച്ചത്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് നൗ​ഫ​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group