പ്രവാസി മലയാളിയെ ജുബൈലിൽ ആറുനില കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

Spread the love

ജുബൈൽ: നാല് വർഷമായി നാട്ടിൽ പോകാതെ ഗൾഫിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ ജുബൈലിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെ താമസസ്ഥലത്തെ ആറുനില കെട്ടിടത്തിൽ നിന്നും വീണ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

video
play-sharp-fill

കൊല്ലം, കടയ്ക്കൽ സ്വദേശി നീലാംബരി വീട്ടിൽ പ്രശാന്ത് ബാബുവിനെയാണ് (42) മരിച്ച നിലയിൽ കണ്ടെത്തിയത്. 15 വർഷമായി ജുബൈൽ റെഡിമിക്സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു പ്രശാന്ത്.

പരേതനായ ബാബു, രമണി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേദ. അൽഹസയിൽ ജോലി ചെയ്യുന്ന സഹോദരൻ നിഷാന്ത് സ്ഥലത്തെത്തിയിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സംസ്കാരം നാട്ടിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group