ഇസ്രയേലില്‍ മലയാളി യുവാവ് മരിച്ചു; മരണകാരണം അവ്യക്തം; എംബസിയെ ബന്ധപ്പെട്ട് ബന്ധുക്കള്‍

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് ഇസ്രയേലില്‍ മരിച്ചു.

video
play-sharp-fill

ചെമ്മരുതി ഗുരുമുക്ക് എസ്.എസ്. ഭവനില്‍ സുരേഷ് സുന്ദരേശനാണ് (42) മരിച്ചത്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിർമ്മാണ തൊഴിലാളിയായിരുന്നു.

സുരേഷ് മരിച്ചതായി ഇസ്രയേലിലെ മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ വീടിന് പുറത്തേക്ക് പോകുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

രണ്ടുവർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈറ്റിലാണ്. രണ്ടു മക്കളുണ്ട്.