video
play-sharp-fill

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ; മലയാളി ദുബായില്‍ മരിച്ചു

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ; മലയാളി ദുബായില്‍ മരിച്ചു

Spread the love

ദുബൈ : വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി ദുബൈയില്‍ മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്.

ഖവാനീജില്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ചെറിയ നിലയില്‍ പരുക്കേറ്റു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിരവധി വർഷങ്ങളായി ദുബൈയിലുള്ള ഹനീഫ ഒരു അറബ് വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മിർദിഫ് എച്ച്‌.എം.എസ് ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും. റുഖിയ മറക്കാൻ കടവ് പറമ്ബ് മാതാവാണ്. ഭാര്യയും 2 മക്കളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായില്‍ കാണാതായ മലയാളിയെ ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി;  ദുബായില്‍ എത്തിയത് അടുത്തിടെ സന്ദര്‍ശക വിസയില്‍

ദുബായില്‍ കാണാതായ മലയാളിയെ ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുബായില്‍ എത്തിയത് അടുത്തിടെ സന്ദര്‍ശക വിസയില്‍

Spread the love

സ്വന്തം ലേഖിക

ദുബായ്: ദുബായില്‍ കാണാതായ കോഴിക്കോട് സ്വദേശിയെ ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

എരിഞ്ഞപ്പാലം ബിലാത്തിക്കുളം കെ എസ് എം ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രന്‍ (52) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തെ ഫെബ്രുവരി 17 മുതല്‍ കാണാനില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ താമസസ്ഥലത്തെ കുളിമുറിയില്‍ മരിച്ചതായി കണ്ടെത്തിയത്.

ഖത്തറിലായിരുന്ന സഞ്ജയ് സന്ദര്‍ശക വിസയില്‍ അടുത്തിടെയാണ് ദുബായില്‍ എത്തിയത്.
ഇയാധ ബര്‍ദുബെെയിലെ ഐ ടി സ്ഥാപനത്തില്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.

സംസ്കാരം വ്യാഴാഴ്ച ദുബായില്‍ നടത്തും. പരേതരായ രാമചന്ദ്രന്‍ മേനോന്‍ ഉമ മേനോന്‍ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.