video
play-sharp-fill

അന്തരിച്ച സഹോദരിയെ കാണാന്‍ പോകുന്നതിനിടയിൽ കാറിൽ കണ്ടൈനര്‍ ലോറി ഇടിച്ചു; തമിഴ്നാട് തേനിയിലുണ്ടായ വാഹനാപകടത്തിൽ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

അന്തരിച്ച സഹോദരിയെ കാണാന്‍ പോകുന്നതിനിടയിൽ കാറിൽ കണ്ടൈനര്‍ ലോറി ഇടിച്ചു; തമിഴ്നാട് തേനിയിലുണ്ടായ വാഹനാപകടത്തിൽ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന വണ്ടിപ്പെരിയാർ സ്വദേശി അഖിൽ പരുക്ക് ഏൽക്കാതെ രക്ഷപെട്ടു.

തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ താമസിക്കുന്ന സഹോദരി മരിച്ചോള്‍ കാണാന്‍ പോയതാണ് പ്രസന്ന കുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രയ്ക്കിടെ നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റാണ് പ്രസന്ന കുമാറിന്റെ മരണം. മൃതദേഹം ഇപ്പോൾ തേനി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.