ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷം: ഹിമാലയ യാത്രയ്ക്കിടെ മലയാളി സൂര്യാഘാതമേറ്റ് മരിച്ചു

Spread the love

 

കൊച്ചി: ഹിമാലയ യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണനാണ് (58) മരിച്ചത്. വ്യാഴാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്രാജില്‍ (പഴയ അലഹബാദ്) വെച്ചാണ് സംഭവം. ഒരാഴ്ച മുൻപാണ് ഉണ്ണിക്കൃഷ്ണൻ പെരുമ്പാവൂരിൽ നിന്ന് ഹിമാലയ യാത്രയ്ക്കായി പുറപ്പെട്ടത്.

video
play-sharp-fill

 

മൃതദേഹം ഇപ്പോള്‍ പ്രയാഗ്രാജിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അലഹബാദിലെ മലയാളി സമാജം പ്രവർത്തകരും.

 

ഉത്തരേന്ത്യയില്‍ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group