
റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദില്‍ നിര്യാതയായി. കൈറാടി വടക്കേപ്പറമ്പ് ബഷീറിന്റെ ഭാര്യ ലൈല (50) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് താമസസ്ഥലത്ത് വെച്ച് മരിച്ചത്.
ഒന്നര മാസം മുമ്പ് ഉംറ നിര്‍വഹിക്കുന്നതിനായി സൗദിയിലെത്തിയ ലൈല, ഉംറക്ക് ശേഷം റിയാദില്‍ കഴിയുന്ന മക്കളുടെ കൂടെയായിരുന്നു താമസം. ഭര്‍ത്താവ് ബഷീര്‍ നാട്ടിലാണുള്ളത്. മക്കള്‍: നിസാര്‍ (ബംഗളൂരു), അന്‍സര്‍, അനീഷ.
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


