മുംബയ്: ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാദ്ധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരില്‍ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി ഡാർക്ക് വെബില്‍ സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ.
ആക്‌ടിവിസ്റ്റും സ്വതന്ത്ര മാദ്ധ്യമപ്രവർത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം ഷീബാ സൈദീക് (26) ആണ് അറസ്റ്റിലായത്.
റിജാസ് ഡാർക്ക് വെബില്‍ പ്രകോപനമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് ഡാർക്ക് വെബിലെ റിജാസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതല്‍ അന്വേഷണത്തിനായി റിജാസിന്റെ മൊബൈല്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ സൈബർ ഫോറൻസിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. റിജാസിനെതിരെ യുഎപിഎ ചുമത്തിയിരിക്കുകയാണ്.