video
play-sharp-fill
ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി; ജാമ്യത്തിലിറങ്ങിയ ശേഷം കോടികളുടെ   മയക്കുമരുന്ന് കച്ചവടം;  മലയാളി ദമ്പതികൾ  അറസ്റ്റിൽ

ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി; ജാമ്യത്തിലിറങ്ങിയ ശേഷം കോടികളുടെ മയക്കുമരുന്ന് കച്ചവടം; മലയാളി ദമ്പതികൾ അറസ്റ്റിൽ

ബംഗളൂരു: മയക്കുമരുന്ന് കേസിൽ മലയാളി ദമ്പതികൾ പിടിയിൽ . കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് വീണ്ടും പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ മാർച്ചിൽ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവർ പിടിയിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവർ വീണ്ടും ഈ പാത തന്നെ പിന്തുടർന്നു. നോർത്ത് ബംഗളൂരുവിലെ കോതനൂരിൽ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു സിഗിൽ വർഗീസും വിഷ്ണു പ്രിയയും. പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇവർ തിങ്കളാഴ്ച അറസ്റ്റിലായത്. മാർച്ചിൽ ഇവർക്കൊപ്പം വിക്രം എന്ന സഹായിയെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും ചേർന്ന് കോളജ് വിദ്യാർത്ഥികൾക്കാണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ബി.ടി.എം ലേഔട്ടിൽനിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലായതോടെയാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാൾ നൽകിയ മൊഴിയെത്തുടർന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടിൽ പൊലീസ് പരിശോധന നടത്തി ഏഴുകോടിയോളം വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് വാടകവീടെടുത്ത് ടാറ്റു ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചുവരുകയായിരുന്നു. 2020 മുതലാണ് ഇവർ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group