video
play-sharp-fill

മലയാളത്തിലെ ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടായിരുന്നു: പിന്നീട് മലയാളത്തിലെ മുന്‍നിര കോമഡി താരമായി തിളങ്ങി ഇവർ: പ്രേം നസീറിന് എല്ലാം അറിയാമായിരുന്നു: മലയാളം സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി ജോലി നോക്കിയിട്ടുള്ള സണ്ണി ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തിലെ വളരെ വ്യത്യസ്തവും ഞെട്ടിക്കുന്നതുമായ ഒരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

മലയാളത്തിലെ ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടായിരുന്നു: പിന്നീട് മലയാളത്തിലെ മുന്‍നിര കോമഡി താരമായി തിളങ്ങി ഇവർ: പ്രേം നസീറിന് എല്ലാം അറിയാമായിരുന്നു: മലയാളം സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി ജോലി നോക്കിയിട്ടുള്ള സണ്ണി ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തിലെ വളരെ വ്യത്യസ്തവും ഞെട്ടിക്കുന്നതുമായ ഒരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

Spread the love

പത്തനാപുരം: എഴുപതുകളിലും എണ്‍പതുകളിലും നിരവധി മലയാളം സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി ജോലി നോക്കിയിട്ടുള്ള സണ്ണി ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തിലെ വളരെ വ്യത്യസ്തവും ഞെട്ടിക്കുന്നതുമായ ഒരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോലിക്കൊപ്പം തന്നെ പ്രേം നസീറിന്റെ സന്തത സഹചാരി കൂടിയായിരുന്നു സണ്ണി. എന്തുകൊണ്ടാണ് ഇതുവരെയും വിവാഹം കഴിക്കാതിരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം വെളിപ്പെടുത്തിയത് തന്റെ സ്വകാര്യ ജീവിതത്തിലെ വലിയ ഒരു രഹസ്യം ആയിരുന്നു. പക്ഷേ അത് മലയാളത്തിലെ ഒരു പ്രമുഖ നടിയുടെയും സ്വകാര്യ ജീവിതരഹസ്യം ആയിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. “വിവാഹം കഴിക്കാതിരുന്നത് മലയാള സിനിമയിലെ ഒരു പ്രമുഖ നടിയുമായി തനിക്ക് ഒരു കണക്ഷന്‍ ഉണ്ടായിരുന്നു.. നസീര്‍ സാറിന് (പ്രേംനസീര്‍) ഒക്കെ അറിയാം അതുകൊണ്ട് വിവാഹം കഴിക്കാന്‍ അദ്ദേഹം തന്നെ നിര്‍ബന്ധിക്കാതിരുന്നത്.
തനിക്ക് ബന്ധമുണ്ടായിരുന്ന ആ മുന്‍കാലനടി പിന്നീട് മലയാളത്തിലെ മുന്‍നിര കോമഡി താരമായി തിളങ്ങി. അവരുമായി എങ്ങനെ ബന്ധം ഉണ്ടായി എന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് എല്ലാവരും സിനിമാക്കര്‍ മിക്കവാറും കഴിഞ്ഞിരുന്നത് ടെയ്ലേഴ്സ് സ്ട്രീറ്റ് എന്ന് മദ്രാസില്‍ അറിയപ്പെട്ടിരുന്ന ഒരു സ്ഥലത്താണ്. അവിടെ ഒരു നാല് ഫ്‌ളാറ്റുകളിലായി തങ്ങള്‍ കുറച്ചു പേര്‍ താമസിക്കുന്നത്. ഒരു ഫ്‌ളാറ്റില്‍ സംവിധായകന്‍, മറ്റൊന്നില്‍ ‘ ആ നടി’ മുകളിലത്തെ ഫ്‌ളാറ്റില്‍ താനും ഇന്നസെന്റും അങ്ങനെയായിരുന്നു താമസിക്കുന്നത്. ഒരു ദിവസം താന്‍ വന്നപ്പോള്‍ നടി തന്നെ അവരുടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു. പിറകു ഭാഗത്ത് എന്തോ ശബ്ദം കേള്‍ക്കുന്നു

അതുകൊണ്ടു ഇന്ന് തന്റെ കൂടെ അവിടെ താമസിക്കണം എന്ന് നിര്‍ബന്ധിച്ചു.
തനിക്ക് പേടിയാണ് അതുകൊണ്ടു ഇന്ന് അവിടെ സോഫയില്‍ കിടക്കണം എന്നു പറഞ്ഞു. അപ്പോള്‍ താന്‍ പറഞ്ഞു, ശരി ചേച്ചി പോയി കിടന്നുകൊള്ളു ഞാന്‍ ഇവിടെ കിടന്നോളാമെന്ന്. അന്നവര്‍ക്ക് തന്നെക്കാള്‍ പത്തു വയസ്സ് കൂടുതല്‍ ഉണ്ട്. താന്‍ കിടന്നു പത്തു മിനിറ്റ് കഴിഞ്ഞു അവര്‍ വീണ്ടും വന്നു എന്നിട്ടു പറഞ്ഞു സൗണ്ട് കേള്‍ക്കുന്നു സണ്ണി എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു “ചേച്ചി ചുമ്മാതെ പോയി കിടക്ക് എന്ന്”.

അവസാനം മൂന്നാമതും അവര്‍ വന്നു എന്നിട്ട് അവര്‍ തന്റെ കൂടെ കയറി കിടന്നു. എന്നിട്ടവര്‍ തന്നോട് പറഞ്ഞു “ഞാനും ഒരു പെണ്ണല്ലേ സണ്ണിയെന്ന്”. അന്ന് താനും ചെറുപ്പമാണ് അങ്ങനെ ആ ബന്ധം വളര്‍ന്നു. അത് പിന്നീട് നസീര്‍ സാറും അറിഞ്ഞു. അന്ന് സാര്‍ പറഞ്ഞത് ശരി നിന്റെ ഇഷ്ടം എന്ന്. ആ സമയത്ത് അവരുടെ ഭര്‍ത്താവ് മരിച്ചു പോയിരുന്നു. ആദ്യ ബന്ധത്തില്‍ അവര്‍ക്ക് ഒരു മകനുണ്ട്. താനുമായി ബന്ധത്തില്‍ ആകുമ്പോള്‍ അവരുടെ മകൻ അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയാണ്. ഭര്‍ത്താവ് മരിച്ച ശേഷമാണു അവര്‍ മദ്രാസിലേക്ക് താമസം മാറ്റിയത്.

അങ്ങനെ അവരുമായുള്ള ആ ബന്ധം കൊണ്ടാണ് താന്‍ പിന്നീട് വിവാഹമൊന്നും കഴിക്കാതെ ഇരുന്നത് എന്ന് അദ്ദേഹം പറയുന്നത്. അവരുടെ മരണം വരെ അദ്ദേഹം കൂടെ ഉണ്ടായിരുന്നു. ഇരുവരും നിയമപ്രകാരം വിവാഹമൊന്നും കഴിച്ചിട്ടില്ല. ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയായി എത്തിയിരിക്കുകയാണ് സണ്ണി. മരണശേഷം തന്റെ സ്വത്തില്‍ ഒരു ഭാഗം

സണ്ണിക്ക് കൊടുക്കണം എന്ന് ആ നടി പറഞ്ഞിരുന്നു എങ്കിലും അതൊന്നും സണ്ണിക്ക് കിട്ടിയില്ല. പ്രേം നസീറിന്റെ സാരഥി ആയിരുന്ന സമയത്ത് അദ്ദേഹം വാങ്ങി നല്‍കിയ വീടും വസ്തുവും സഹോദരിയുടെ കൈകളിലാണ്. അങ്ങനെ എണ്‍പത്തി രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം ഗാന്ധിഭവനില്‍ എത്തി.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്