video
play-sharp-fill
പ്രവാസി മലയാളി വെൽഫെയർ കോ ഓപ്പറേറ്റിവ്‌ സൊസൈറ്റിയുടെ ആദ്യ സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചു.

പ്രവാസി മലയാളി വെൽഫെയർ കോ ഓപ്പറേറ്റിവ്‌ സൊസൈറ്റിയുടെ ആദ്യ സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചു.

സ്വന്തം ലേഖകൻ

പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി കോട്ടയം കേന്ദ്രമാക്കി സഹകരണ മേഖലയിൽ ആരംഭിക്കുന്ന പ്രവാസി മലയാളി വെൽഫെയർ കോ ഓപ്പറേറ്റിവ്‌ സൊസൈറ്റിയുടെ (PAMCOS) ആദ്യ സംരംഭമായ സഹകരണ ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചു.
2021 ഫെബ്രുവരി 20 ശനിയാഴ്ച മുൻ കോട്ടയം എം.എൽ.എ വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് കെ.എം രാധാകൃഷ്ണൻ ആദ്യ നിക്ഷേപം സ്വീകരിച്ചു.

ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് സി.ജെ ജോസഫ് ലോഗോ പ്രകാശനം നടത്തി.
കോട്ടയം കോ. ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് ടി. ആർ രഘുനാഥ് , സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ.പ്രദീപ്കുമാർ, സഹകരണ അസ്സി.രജിസ്ട്രാർ ജോജോ സാമുവൽ , സഹകരണ ഇൻസ്‌പെക്ടർ ടി ബൾക്കീസ് , ബി.ശശികുമാർ ,മാത്യു കുളിരാനി എന്നിവർ ആശംസകൾ ,കെ ജി അജിത്ത് അധ്യക്ഷനും പറഞ്ഞു.അനിൽ എസ് സ്വാഗതവും പറഞ്ഞു.ശ്രീ ജോർജ് നന്ദിയും പറഞ്ഞു