മലയാള മണ്ണിൽ ഇംഗ്ലീഷിൽ വിവാഹ ശുശ്രൂഷ:അമേരിക്കൻ യുവതി യുവാക്കളുടെ വിവാഹം നടന്നത് കുമരകത്ത്:
സ്വന്തം ലേഖകൻ
കുമരകം : മലയാള മണ്ണിൽ ഇംഗ്ലീഷിൽ നടന്ന അമേരിക്കൻ യുവതി യുവാക്കളുടെ വിവാഹം കുമരകത്തുകാർക്ക് അപൂർവ കാഴ്ചയായി.കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിലായിരുന്നു വിവാഹം. ടെക്സാസിൽ നിന്നുള്ള ജാക്ക് പോൾ സഹർചുകിന്റെയും മലയാളിയും അമേരിക്കയിൽ സ്ഥിരം താമസമാക്കിയ ഡോണാ ആൻ പടനിലത്തിന്റെയും ജീവിത അഭിലാഷമാണ് നിറവേറിയത്.
കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം സുറിയാനി പള്ളിയിൽ മലയാളത്തിലും സുറിയാനിയിലും വിശുദ്ധ കുർബാനയും മറ്റു ശുശ്രൂഷകളും നടന്നിട്ടുണ്ടെങ്കിലും പൂർണമായും ഇഗ്ലീഷിൽ ഒരു ശുശ്രൂഷ നടത്തുന്നത് ഇതാദ്യമാണ്. ഫാ.പി.പി.എൽദാേ ബാഗ്ലൂരാണ് വിവാഹ ശുശ്രൂഷയുടെ മുഖ്യ കാർമ്മികത്വം വഹിച്ചത്. ഫാ. ജെറി കുര്യൻ തിരുവല്ല, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ ,ഫാ.തോമസ് വേങ്കടത്ത്, ഫാ. അജു ഫിലിപ്പ് കാേട്ടപ്പുറം, വികാരിമാരായ ഫാ: വിജി കുരുവിള എടാട്ട്, ഫാ. താേമസ് ജെയിംസ് കണ്ടമുണ്ടാരിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
അമേരിക്കയിലെ ടെക്സാസ് ഭദ്രാസനത്തിലെ സെന്റ് ഇഗ്നാനാത്യാേസ് മലങ്കര സിറിയൻ കത്തീഡ്രൽ ഇടവകാഗങ്ങളാണ് വധുവരന്മാരും കുടുംബവും . ജാക്ക് റാേഡ് സർ ചുക്കിന്റേയും എലൻ സഹർ ചുക്കിന്റേയും പുത്രനാണ്. ഡോണാ ജോസ് പടനിലത്തിന്റേയും സുസൻ പട നിലയത്തിന്റേയും പുത്രിയാണ്. പാക്കീൽ സെന്റ് തോമസ് പള്ളി ഇടവകാഗങ്ങളായിരുന്ന ഡാേണയും കുടുംബവും 2006ലാണ് അമേരിക്കയിൽ സ്ഥിര താമസമാക്കിയത്.
പള്ളി വികാരി ഫാ. വിജി കുരുവിള എടാട്ട്, സഹവൈദികൻ ഫാ.തോമസ് ജെയിംസ് കണ്ടമുണ്ടാരിൽ , ട്രസ്റ്റി പി.വി.എബ്രഹാം കല്ലിപ്പുറം, സെക്രട്ടറി റാേബിൻ കെ തോമസ് കട്ടത്തറ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണ സമതിയാണ് ഇംഗ്ലീഷ് വിവാഹ ശുശ്രൂക്ക് വേണ്ട സാഹചര്യം ഒരുക്കിയത്.
വേമ�
Whatsapp Group 1 | Whatsapp Group 2 |Telegram Group