
തിരൂർ : മലയാള സർവകലാശാലയ്ക്ക് കെട്ടിടം പണിയാൻ ഏറ്റെടുത്ത വിവാദ ഭൂമിയിലെ അഴിമതിക്കാർക്കെതിരേ നിയമപോരാട്ടം നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ്. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന മുദ്രാവാക്യത്തിൽ മുസ്‌ലിം യൂത്ത് ലീഗ് തലക്കാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുവജനറാലിയും സമ്മേളനം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനംചെയ്തു. യൂത്ത് ലീഗ് തലക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു. പി.കെ. നവാസ്, വെട്ടം ആലിക്കോയ, ഹസീം ചെമ്പ്ര എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. മുസ്‌ലിംലീഗ് ഗ്രന്ഥകാരൻ ഇ. സാദിഖലിയുടെ പേരിലായിരുന്നു സമ്മേളന നഗരി ഒരുക്കിയത്. അഡ്വ. പി.പി. ലായിഖ്, സുലൈമാൻ മുസ്‌ലിയാർ, ലത്തീഫ് കൊളക്കാടൻ, കെ.കെ. റിയാസ്, മൻസൂർ പാലത്തിങ്ങൽ, ടി. ഷാഫി, മഹറൂഫ് , മുംതസിർ ബാബു, റാഫി കാഞ്ഞിരക്കോൽ, സി.പി അഷ്കർ അലി, കെ.ടി. നാസർ, ഷെരീഫ ബീവി, ജുഗ്നു പുള്ളിച്ചോല, ഷാഹുൽ പുളിഞ്ചോട് എന്നിവർ പ്രസംഗിച്ചു.


