ഓൺലൈൻ മീഡിയകൾ കാലഘട്ടത്തിൻ്റ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുന്നവരെന്ന് വി. എൻ വാസവൻ ; മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ നാലാമത് സംസ്ഥാന പ്രതിനിധി സമ്മേളനം കുമരകത്ത് സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു ; സംസ്ഥാന പ്രസിഡൻ്റായി എ കെ ശ്രീകുമാറിനെ തിരഞ്ഞെടുത്തു

Spread the love

കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം കുമരകത്ത് നടന്നു. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

പ്രിൻ്റ് മീഡിയയും വിഷ്വൽ മീഡിയയും അധീശത്വം പുലർത്തിയിരുന്ന സ്ഥലത്ത് സോഷ്യൽ മീഡിയയുടെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി കൊണ്ടാണ് ഓൺലൈൻ മാധ്യമങ്ങൾ ജന മനസ്സുകളിൽ സ്ഥാനം നേടിയതെന്ന് വി എൻ വാസവൻ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

നാട്ടിലുണ്ടാകുന്ന ഏത് ചെറിയ സംഭവങ്ങളും ഒരുപക്ഷേ കാണാതെ പോകുന്ന പല സംഭവങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരാൻ ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. വിവിധ തലങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് സജീവമായി നിൽക്കുന്ന മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് വാർഷിക റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു.

ഉച്ചക്കുശേഷം നടന്ന യോഗത്തിൽ സമ്മേളന പ്രതിനിധി ചർച്ച നടന്നു. ചർച്ചയ്ക്ക് സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാർ മറുപടി പറഞ്ഞു. തുടർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡൻ്റായി എ.കെ ശ്രീകുമാറിനേയും, വൈസ് പ്രസിഡൻ്റുമാരായി തങ്കച്ചൻ പാലാ, ഉദയൻ തിരുവനന്തപുരം, ജോവാൻ മധുമല എന്നിവരേയും ജനറൽ സെക്രട്ടറിയായി അനൂപ് കെ.എമ്മിനേയും,
ജോയിന്റ് സെക്രട്ടറിമാരായി എസ് ആർ ഉണ്ണികൃഷ്ണനേയും മഹേഷ്‌ മംഗലത്തിനേയും, ലിജോ ജെയിംസിനേയും, ട്രഷററായി അനീഷ് കെ.വിയേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി വിനോദ് , ജോസഫ്, ബിനു കരുണാകരൻ,
സുധീഷ് നെല്ലിക്കൽ, രാഗേഷ് രമേശൻ, ഫിലിപ്പ് ജോൺ എന്നിവരേയും തിരഞ്ഞെടുത്തു.

എ കെ ശ്രീകുമാറിനെ തുടർച്ചയായി നാലാം തവണയാണ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നത്.