പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെ മഞ്ഞുമല ഉരുകി;അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നത്;ഇനി ആ സുന്ദര നിമിഷത്തിനായി കാത്തിരിക്കാമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്

Spread the love

പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

രണ്ടുപേരും മറ്റു വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കുമെന്നും അങ്ങനെ തന്നെ സംഭവിക്കട്ടയെന്നും ആലപ്പി അഷ്റഫ്, തന്റെ ‘കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

കൂടെ കഴിഞ്ഞതുകൊണ്ടോ കൂടെ കിടന്നതുകൊണ്ടോ ഉണ്ടാകുന്നതോ അറിയുന്നതോ അല്ല സ്നേഹം. ഒരാൾക്ക് മറ്റൊരാൾ അയാൾ ആഗ്രഹിക്കുമ്പോൾ തുണയായും ഇണയായും തണലായും കൂടെ ഉണ്ടാകുമ്പോൾ ഉണ്ടാകുന്നതാണ് യഥാർഥ സ്നേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകർന്നടിഞ്ഞ ദാമ്പത്യ ജീവിതത്തെ സ്വന്തം ഇച്ഛാശക്തി കൊണ്ട് തിരിച്ചുപിടിച്ച പെൺകരുത്തായ പ്രിയാരാമന്റെയും രഞ്ജിത്തിന്റെയും ജീവിതയാഥാർഥ്യങ്ങള്‍ തുറന്നു കാട്ടുന്നതിനോടൊപ്പം പ്രിയദർശൻ–ലിസി ദമ്പതികളുടെ ജീവിതത്തിൽ ഉടൻ സംഭവിക്കാൻ സാധ്യതയുള്ള ചില സംഭവവികാസങ്ങളും ആകട്ടെ ഈ എപ്പിസോഡ്.

സിനിമ രംഗത്തുള്ളവരുടെ ഇടയിൽ പരസ്പര പ്രണയവും വിവാഹവും ഒക്കെ സർവ സാധാരണമാണ്. എന്നാൽ ന്യൂജൻ താരങ്ങളുടെ ഇടയിൽ പ്രണയമൊക്കെ ഉണ്ടെങ്കിലും അവർക്ക് കൂടുതൽ താല്പര്യം ലിവിങ് ടുഗതറിലാണ്.

എന്നാൽ ചുരുക്കം ചിലർ വിവാഹം എന്ന കരാറിൽ ഒപ്പുവയ്ക്കാറുമുണ്ട്. ഇനി വിവാഹമാണെങ്കിലും ലിവിങ് ടുഗതർ ആണെങ്കിലും പിണങ്ങി പിരിയുന്നതും സർവ സാധാരണമാണ്. സിനിമാ സെലിബ്രിറ്റികളുടെ വിവാഹബന്ധം വേർപിരിയലിൽ കലാശിച്ചാൽ അത് വലിയ വാർത്തയാക്കി കൊട്ടിഘോഷിച്ച് പലരും ആഘോഷമാക്കാറുണ്ട്. എന്നാൽ ലിവിങ് ടുഗതറിൽ വേർപിരിയൽ ഉണ്ടായാൽ അതാരും അറിയുകയുമില്ല. വീണ്ടും മറ്റൊരാളുമായി ഒരു തുടർക്കഥ പോലെ അവരത് തുടരുകയും ചെയ്യും