മമ്മൂക്കയെ എല്ലാവരും ആക്‌സപറ്റ് ചെയ്തില്ലേ?; എനിക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്യണം; എന്റെ അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്:- ശോഭന

Spread the love

മലയാളി സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ശോഭന. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് ഒരു ട്രാന്‍സ്‌ജെന്‍ഡറുടെ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞിരിക്കുകയാണ് താരം.

തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം സംസാരിച്ചുവെന്നും അത്തരമൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും ശോഭന പറഞ്ഞു.

ശോഭനയുടെ വാക്കുകൾ ഇങ്ങനെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്യണമെന്നുണ്ട്. ഒന്നു രണ്ട് തിരക്കഥാകൃത്തുക്കളോട് ചോദിച്ചു. അങ്ങനെയൊന്നും ആക്‌സപ്റ്റ് ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. മമ്മൂക്കയെ ആക്‌സപറ്റ് ചെയ്തില്ലെയെന്ന് ഞാന്‍ ചോദിച്ചു. ഐ ആം വെയ്റ്റിങ്. അങ്ങനെയൊരു വേഷം വരുമ്ബോള്‍ രൂപത്തില്‍ മാറ്റം ചെയ്യണം. ഇത് വലിയ വെല്ലുവിളിയാണ്. അത് ചെയ്യണം’, ശോഭന പറഞ്ഞു.

മമ്മൂട്ടിയുടെ കാതല്‍ ദ കോര്‍ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായവും ശോഭന പങ്കുവെച്ചു. മമ്മൂക്ക ഫൻ്റാസ്റ്റിക് നടനാണെന്നും അതുകൊണ്ട് മമ്മൂക്കയുടെ സിനിമയില്‍ എന്താണ് അത്ഭുതമെന്നും ശോഭന പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ റോള്‍ ചെയ്തു. അതാണ് ഒരു ആക്ടറിന്റെ ജോലിയെന്നും മമ്മൂട്ടിയുടെ ഹോമോസെക്ഷ്വല്‍ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ശോഭന മറുപടി നല്‍കി.