മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ; സർട്ടിഫിക്കറ്റ് വിതരണവും ഐഡി കാർഡ് വിതരണവും ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ജോസ് കെ മാണി  എം പി കോട്ടയത്ത് ഉദ്ഘാടനം ചെയ്യും

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ; സർട്ടിഫിക്കറ്റ് വിതരണവും ഐഡി കാർഡ് വിതരണവും ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ജോസ് കെ മാണി എം പി കോട്ടയത്ത് ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ്റെ സർട്ടിഫിക്കറ്റ് വിതരണവും ഐഡി കാർഡ് വിതരണവും ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോട്ടയത്ത് നടക്കും

സംസ്ഥാന പ്രസിഡന്റ് ഏ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോ​ഗം ജോസ് കെ മാണി എം പി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാ​ഗമ്പടം കൊശമറ്റം ടവറിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ ജോവാൻ മധുമല സ്വാ​ഗത പ്രസം​ഗം നടത്തും.

സർട്ടിഫിക്കറ്റ് ഐഡി കാർഡ് വിതരണ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എ കെ ശ്രീകുമാർ നിർവ്വഹിക്കും.

ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി എന്ന വിഷയത്തേക്കുറിച്ച് സംഘടനാ ജനറൽ സെക്രട്ടറി ഉമേഷ് കുമാർ സംസാരിക്കും

തുടർന്ന് വിവിധ ജില്ലകളിലെ പ്രതിനിധികൾ പൊതുചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. ഉദയൻ കലാനികേതൻ കൃതജ്ഞതയും, ജനറൽ സെക്രട്ടറി മറുപടി പ്രസം​ഗവും നടത്തും.