മലയോര മേഖലയിൽ കനത്ത മണ്ണിടിച്ചിൽ: അപ്രതീക്ഷിതമായി ഒഴുകിയെത്തിയ വെള്ളത്തിൽ മുങ്ങി മലനാട്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മലയോരമേഖലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലും വിറങ്ങലിച്ച് നാട്. തീക്കോയിയിലും തലനാട് പഞ്ചായത്തിലുമാണ് ഇന്നലെ വൈകിട്ട് ആറു മുതൽ ഒൻപത് വരെ നിർത്താതെ മഴ പെയ്തത്. ഇതേ തുടർന്നാണ് പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലുണ്ടായത്.

തലനാട് അടുക്കം മേഖലയിൽ രാത്രി എട്ടരയോടെയും തീക്കോയി കാരികാട് (ഇഞ്ചപ്പാറ) മേഖലയിൽ രാത്രി ഒൻപതരയ്ക്കുമാണ് മണ്ണിലിടിച്ചിലുണ്ടായത്. അടുക്കത്ത് രണ്ടു കുടുംബങ്ങളെ അംഗൻവാടിയിലേയ്ക്കു മാറ്റി പാർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി, ചേരിപ്പാട് മേഖലയിൽ മീനച്ചിലാറ്റി അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിന് അടിയിലായി മാറിയിരുന്നു. ഇതേ തുടർന്നു അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.