
തിരുവനന്തപുരം: സിനിമയിൽ നായകനടനു നല്‍കുന്ന അതെ പ്രതിഫലം നായികയ്ക്കും വേണമെന്ന വാദത്തെത്തിനെതിരെ പ്രതികരിച്ച് നടൻ ഭീമൻ രഘു. നായകൻ ആരാണെന്നാണ് ആദ്യം തീരുമാനിക്കുന്നത് സിനിമയ്ക്കു പണം മുടക്കുന്ന നിർമാതാവാണ്.
ഒരു നടൻ നായകനാകുമ്പോൾ എത്രത്തോളം നേട്ടമാകുമെന്നു ചിന്തിച്ചേ പണം മുടക്കൂവെന്നും അതേ തുക നായികയ്ക്കും നല്‍കാൻ സാധിക്കില്ലെന്നും സിനിമാ കോണ്‍ക്ലേവില്‍ ഓപ്പണ്‍ ഫോറത്തില്‍ ഭീമൻ രഘു പറഞ്ഞു. പുതിയതായി എത്തുന്ന നിർമാതാവിന്റെ ടൈറ്റില്‍ രജിസ്ട്രേഷൻ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കെഎസ്‌എഫ്ഡിസി വഴി ചെയ്യണമെന്നും രഘു ആവശ്യപ്പെട്ടു.
രഘുവിൻ്റെ അഭിപ്രായത്തിനെതിരെ ചില പ്രതിനിധികള്‍ എഴുന്നേറ്റു. എന്നാല്‍, എല്ലാവർക്കും ജനാധിപത്യപരമായി അഭിപ്രായം പറയാമെന്നും അതിന്റെ മറുപടി സദസ്സില്‍നിന്നു വേണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ‘അമ്മ’ അംഗങ്ങളെ കോണ്‍ക്ലേവിലെ പാനലില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് നടി അൻസിബാ ഹസൻ പറഞ്ഞു. അതേസമയം, താൻ അമ്മയുടെകൂടി പ്രതിനിധിയാണെന്ന് നടി രേവതി പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group