കേരളപാഠാവലിയിൽ ഒടുവിൽ അക്ഷരമാല ചേർത്തു, പക്ഷേ, പത്തക്ഷരം വിഴുങ്ങി ! ഏറ്റവും എളുപ്പമുള്ള അക്ഷരമെന്ന നിലയിൽ കുട്ടികളെ ആദ്യം എഴുതാൻ പഠിപ്പിച്ചിരുന്ന “റ” പോലും  മറന്ന് അധികൃതർ;   ആമുഖത്തിലും ഭാഷാപരമായ ഒട്ടനവധി തെറ്റുകൾ

കേരളപാഠാവലിയിൽ ഒടുവിൽ അക്ഷരമാല ചേർത്തു, പക്ഷേ, പത്തക്ഷരം വിഴുങ്ങി ! ഏറ്റവും എളുപ്പമുള്ള അക്ഷരമെന്ന നിലയിൽ കുട്ടികളെ ആദ്യം എഴുതാൻ പഠിപ്പിച്ചിരുന്ന “റ” പോലും മറന്ന് അധികൃതർ; ആമുഖത്തിലും ഭാഷാപരമായ ഒട്ടനവധി തെറ്റുകൾ

സ്വന്തം ലേഖകൻ

കോട്ടയം: ഭാഷാസ്‌നേഹികളുടെ പോരാട്ടത്തിനൊടുവിൽ കേരളപാഠാവലിയിൽ അക്ഷരമാല വീണ്ടും ഉൾപ്പെടുത്തിയെങ്കിലും 10 അക്ഷരങ്ങൾ കാണ്മാനില്ല!

കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച, രണ്ടുഭാഗങ്ങളുള്ള ഒന്നാംപാഠപുസ്‌തകത്തിന്റെ രണ്ടാംഭാഗത്താണ്‌ അപൂർണമായ അക്ഷരമാല ചാർത്തി മാതൃഭാഷയെ അപമാനിച്ചത്‌. ഓ, ഘ, ങ, ഠ, ഢ, ണ, ഥ, ള, ഴ, റ എന്നീ അക്ഷരങ്ങളാണ്‌ അപ്രത്യക്ഷമായത്‌. ഏറ്റവും എളുപ്പമുള്ള അക്ഷരമെന്ന നിലയിൽ കുട്ടികളെ ആദ്യം എഴുതാൻ പഠിപ്പിച്ചിരുന്ന “റ” പോലും അധികൃതർ മറന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമ്പരാഗതരീതിയിൽ അക്ഷരം, വാക്ക്‌, വാക്യം, വ്യാകരണം എന്ന ക്രമത്തിൽ ഭാഷ പഠിപ്പിക്കാൻ ലക്ഷ്യമിട്ടാണു പുസ്‌തകം തയാറാക്കിയതെന്നു ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വിജ്‌ഞാപനത്തിൽ പറയുന്നു. ഉച്ചാരണശുദ്ധിയോടെ സംസാരിക്കാനും കൈയക്ഷരം വടിവൊത്തതാക്കാനും പുസ്‌തകം സഹായകമാകുമെന്നാണ്‌ അവകാശവാദം.

ജനറൽ എഡിറ്റർ പ്രഫ. വി. കാർത്തികേയൻ നായരുടേതായി കൊടുത്തിട്ടുള്ള മൂന്നു ഖണ്ഡിക ആമുഖത്തിൽ പോലും ഭാഷാപരമായ ഒട്ടനവധി തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാതൃഭാഷാസ്‌നേഹിയും ഭാഷാപണ്ഡിതനുമായ റവ. ഡോ. തോമസ്‌ മൂലയിൽ 2018-ലെ കേരളപ്പിറവിദിനം മുതൽ മംഗളം ദിനപത്രത്തിലെ ലേഖനങ്ങളിലൂടെ നടത്തിയ പോരാട്ടം ഭാഷാപണ്ഡിതരും സാംസ്‌കാരികനായകരുമായ എം.എൻ. കാരശ്ശേരി, ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ എന്നിവരും ഏറ്റെടുത്തതോടെയാണ്‌ അക്ഷരമാല വീണ്ടും പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറായത്‌. എന്നാൽ, അപൂർണമായ അക്ഷരമാല ഈ ഭാഷാസ്‌നേഹികളെയും അപമാനിക്കുന്നതിനു തുല്യമായി.