video
play-sharp-fill

Tuesday, May 20, 2025
HomeLocalKottayamമലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച "നീലക്കുയിൽ " എന്ന സിനിമയുടെ ആശയം തൃശൂർ ശോഭന സ്റ്റുഡിയോയിൽ...

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച “നീലക്കുയിൽ ” എന്ന സിനിമയുടെ ആശയം തൃശൂർ ശോഭന സ്റ്റുഡിയോയിൽ വെച്ചാണ് ഉടലെടുത്തത് : മലയാള സിനിമയുടെ തലതൊട്ടപ്പന്മാരായിരുന്ന പി ഭാസ്കരൻ , കെ രാഘവൻ , ഉറൂബ് , എം.ടി , വൈക്കം മുഹമ്മദ് ബഷീർ , ടി.കെ.പരീക്കുട്ടി തുടങ്ങിയവരൊക്കെ ഒരു കാലത്ത് ഈ സ്റ്റുഡിയോയിലെ നിത്യസന്ദർശകരായിരുന്നു.

Spread the love

കോട്ടയം: മലയാള സിനിമയിലെ നിത്യവസന്തം എന്നറിയപ്പെട്ടിരുന്ന പ്രേംനസീറിന്റെ സഹപാഠിയായിരുന്നു പരമേശ്വരൻനായർ.
ചിറയൻകീഴ് ഹൈസ്കൂളിലെ സാഹിത്യ സമാജങ്ങളിൽ
പ്രേംനസീർ എന്ന അബ്ദുൾ ഖാദറിനൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഇദ്ദേഹത്തിന്
കലാസാംസ്ക്കാരിക
വിഷയങ്ങളിലെല്ലാം അതീവതാല്പര്യമായിരുന്നു.

തിരുനെൽവേലിയിൽ ജോലി ചെയ്തിരുന്ന ജ്യേഷ്ഠനോടൊപ്പം താമസിച്ചിരുന്ന കാലത്ത് അടുത്തുള്ള ഒരു സ്റ്റുഡിയോയിൽ സഹായിയായി കുറച്ചു കാലം പോയതിനാൽ ഫോട്ടോ പ്രിൻറ് എടുക്കാനും ഡവലപ്പ് ചെയ്യാനുമൊക്കെ പഠിച്ച പരമേശ്വരൻനായർ വർഷങ്ങൾക്ക് ശേഷം തൃശൂർ അഞ്ചുവിളക്കിനടുത്ത് ഒരു സ്റ്റുഡിയോ ആരംഭിച്ചു.
പിൽക്കാലത്ത്
അദ്ദേഹത്തിന്റെ പേരിനൊപ്പം അറിയപ്പെട്ട ആ പ്രശസ്ത സ്റ്റുഡിയോയുടെ പേരായിരുന്നു “ശോഭന ” .

തൃശ്ശൂർ നഗരവാസികളുടെ അത്ഭുതമായിരുന്ന ശോഭന സ്റ്റുഡിയോ വഴിയാണ് സംവിധായകൻ
രാമുകാര്യാട്ടുമായിട്ടുള്ള പരമേശ്വരൻനായരുടെ പരിചയം തുടങ്ങുന്നതും പിന്നീടത് ഊഷ്മളമായ സൗഹൃദമായി മാറുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമയുടെ തലതൊട്ടപ്പന്മാരായിരുന്ന
പി ഭാസ്കരൻ , കെ രാഘവൻ , ഉറൂബ് , എം.ടി , വൈക്കം മുഹമ്മദ് ബഷീർ , ടി.കെ.പരീക്കുട്ടി തുടങ്ങിയവരൊക്കെ ഒരു കാലത്ത് ഈ സ്റ്റുഡിയോയിലെ നിത്യസന്ദർശകരായിരുന്നു.

മലയാള സിനിമയുടെ
ചരിത്രം തിരുത്തിക്കുറിച്ച “നീലക്കുയിൽ ” എന്ന സിനിമയുടെ ആശയം ശോഭന സ്റ്റുഡിയോയിൽ വെച്ചാണ് ഉടലെടുത്തത്. എന്തായാലും “നീലക്കുയിലി ” ന്റെ നിശ്ചല ഛായാഗ്രാഹകനാകാൻ ശോഭന പരമേശ്വരൻ നായർക്ക് ഭാഗ്യമുണ്ടായി .

പിൽക്കാലത്ത് മലയാളത്തിലെ പ്രമുഖ നിർമ്മാതാവായി മാറിയ ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച “മുറപ്പെണ്ണി” ലൂടെയാണ് എം.ടി.വാസുദേവൻ നായർ ചലച്ചിത്ര രംഗത്ത് കൂടുതൽ ശ്രദ്ധേയനായത്.
മലയാളത്തിലെ ഒട്ടേറെ സാഹിത്യകൃതികൾക്ക് ചലച്ചിത്രാവിഷ്ക്കാരം നൽകിയ ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ചിത്രങ്ങളിലെ സുന്ദര ഗാനങ്ങൾ സംഗീത പ്രേമികൾക്ക് എങ്ങനെയാണ് മറക്കാൻ കഴിയുക …?

രൂപവാണിയുടെ ബാനറിൽ പുറത്തിറങ്ങിയ “മുറപ്പെണ്ണ് ” എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത് പി.ഭാസ്കരനും സംഗീതസംവിധാനം നിർവ്വഹിച്ചത് ബി എ ചിദംബരനാഥുമായിരുന്നു . യേശുദാസ് പാടിയ

“കരയുന്നോ പുഴ ചിരിക്കുന്നോ …..”

“കടവത്ത് തോണിയടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ടം …”
(എസ് ജാനകി , ശാന്താ പി നായർ )

“കളിത്തോഴിമാരെന്നെ കളിയാക്കി … ”
(യേശുദാസ് , ജാനകി )

തുടങ്ങിയവയെല്ലാം മുറപ്പെണ്ണിലെ ഹിറ്റ് ഗാനങ്ങളായിരുന്നുവല്ലോ ?

“മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവത്ത് മഞ്ഞളരച്ചു വെച്ചു നീരാടുമ്പോൾ… ”
(എസ് ജാനങ്കി )

“നഗരം നഗരം മഹാ സാഗരം .. ”
(യേശുദാസ് )

( ചിത്രം നഗരമേ നന്ദി , ഗാനരചന പി ഭാസ്കരൻ , സംഗീതം കെ രാഘവൻ )

“പൊൻവെയിൽ
മണിക്കച്ചയഴിഞ്ഞു വീണു …”
( ചിത്രം നൃത്തശാല – രചന ശ്രീകുമാരൻ തമ്പി – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം യേശുദാസ് )

” മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു താമരക്കളിതോണി …”
(ബ്രഹ്മാനന്ദൻ )
“കരിമുകിൽ കാട്ടിലെ
രജനിതൻ വീട്ടിലെ … ”
(രണ്ടു ഗാനങ്ങളും കള്ളിച്ചെല്ലമ്മയിൽ നിന്ന് രചന പി ഭാസ്കരൻ – സംഗീതം
കെ രാഘവൻ – ആലാപനം ജയചന്ദ്രൻ )

“മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് …. ”
(പി ബി ശ്രീനിവാസ് )
“പടിഞ്ഞാറെ മാനത്തുള്ള പനിനീർപ്പൂ ചാമ്പയ്ക്ക പഴുത്തുവല്ലോ …”
(ചിത്രം നിണമണിഞ്ഞ കാൽപ്പാടുകൾ , രചന പി ഭാസ്കരൻ – സംഗീതം ബാബുരാജ് – ആലാപനം പി ബി ശ്രീനിവാസ് – പി ലീല)

“ശ്രാന്തമംബരം .. ”
(രചന ജി ശങ്കരക്കുറുപ്പ് – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം യേശുദാസ് – ചിത്രം അഭയം)

എന്നീ അർത്ഥവത്തായ ഗാനങ്ങളെല്ലാം ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ചിത്രങ്ങളിലൂടെയാണ് നമ്മൾ കണ്ടതും കേട്ടതും ആസ്വദിച്ചതും .
2009 മെയ് 20-നാണ് അദ്ദേഹം ഓർമ്മയാകുന്നത്.
ഇന്ന് അദ്ദേഹത്തിന്റെ പതിനാറാം ചരമവാർഷികദിനത്തിൽ മലയാള സിനിമക്ക് നിർമ്മാതാവായും നിശ്ചല ഛായാഗ്രാഹകനായും വിലപ്പെട്ട സംഭാവനകൾ നൽകിയ ശോഭനപരമേശ്വരൻ നായർക്ക് അദ്ദേത്തിന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലെ ഗാനങ്ങളെ
ഓർമ്മിച്ചു കൊണ്ട് പ്രണാമമർപ്പിക്കുന്നു .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments