മലയാള സിനിമയിലെ സർവപ്രതാപിയായ ദിലീപിന്‍റെ കരിയറിനെ പിന്നോട്ടടിക്കുന്നതായിരുന്നു നടിയെ ആക്രമിച്ച കേസും തുടർ വിവാദങ്ങളും:ദിലീപ് എന്ന നടനില്‍ നിന്ന് സ്ത്രീകളടക്കമുള്ള പ്രേക്ഷകർ അകന്ന് പോകാൻ കേസ് കാരണമായി.

Spread the love

കൊച്ചി: മലയാള സിനിമയിലെ സർവപ്രതാപിയായ ദിലീപിന്‍റെ കരിയറിനെ പിന്നോട്ടടിക്കുന്നതായിരുന്നു നടിയെ ആക്രമിച്ച കേസും തുടർ വിവാദങ്ങളും.
റിമാൻഡ് കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ റിലീസായ രാമലീലയൊഴികെ പിന്നീട് വന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ദിലീപ് എന്ന നടനില്‍ നിന്ന് സ്ത്രീകളടക്കമുള്ള പ്രേക്ഷകർ അകന്ന് പോകാൻ കേസ് കാരണമായി.

video
play-sharp-fill

ഏത് സാധാരണക്കാരനും വെള്ളിത്തിരയില്‍ എത്താം എന്നതിന്‍റെ ഉദാഹരണമായിരുന്നു ദിലീപ് എന്ന നടന്‍. കമലിന്‍റെ സഹസംവിധായകനായി തുടക്കം. ആ കാലത്ത് നായക നടന് വേണ്ട ആകാരവടിവോ മുഖസൗന്ദര്യമോ ഇല്ലാതിരുന്നിട്ടും പ്രേക്ഷക മനസിലേക്ക് ദിലീപ് വേഗം കയറിക്കൂടി. അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ് വീട്ടമ്മമാരുടേയും കുട്ടികളുടേയും മനസില്‍ പതിഞ്ഞു. സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നില്‍ നിന്ന ദിലീപ് എന്നോടിഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി.

നായകൻ എന്ന സ്വപ്‍നം മനസില്‍ സൂക്ഷിച്ച താരം മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായി.പടം ഹിറ്റായി. ത്രീ മെൻ ആർമി, കൊക്കരക്കോ, കല്യാണ സൗഗന്ധികം എന്നിങ്ങനെ ലോ ബജറ്റ് ചിത്രങ്ങളിലൂടെ വിജയക്കുതിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഹിതദാസിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ സല്ലാപമായിരുന്നു ദിലീപിന്‍റെ കരിയറിലെ ടേണിംഗ് പോയിന്‍റ്. ഈ പുഴയും കടന്ന്, മീനത്തില്‍ താലികെട്ട്, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ജോക്കർ പ്രേക്ഷകർ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങള്‍ നിരവധി.
ഇതിനിടെ മലയാള സിനിമയില്‍ തിളങ്ങി നിന്ന് നടി മഞ്ജു വാര്യരുമായി വിവാഹം. മഞ്ജു സിനിമയില്‍ നിന്നകലുകയും ദിലീപ് സിനിമയില്‍ അതി ശക്തനാവുകയും ചെയ്‍ത കാലമായിരുന്നു പിന്നീലട്. നടൻ എന്ന ലേബലിനപ്പുറം നിർമ്മാതാവായും തീയേറ്റർ ഉടമയായും ദിലീപ് മാറി. ചാന്തുപൊട്ട്, കുഞ്ഞിക്കൂനൻ, പച്ചക്കുതിര, സൗണ്ട് തോമ, ചക്കരമുത്ത്, മായാമോഹിനി എന്നിങ്ങനെ പരീക്ഷണ ചിത്രങ്ങള്‍ക്കും ഡേറ്റ് കൊടുത്തു നടൻ.

ബോക്സോഫീസില്‍ പണം വാരിയ മീശമാധവൻ ദിലീപിന്‍റെ താരപദവി ഉയർത്തി. സിഐഡി മൂസയും വെട്ടവും പാണ്ടിപ്പടയുമെല്ലാം പ്രേക്ഷകരെ ആവോളം ചിരിപ്പിച്ചു. കുടുംബചിത്രങ്ങളിലൂടെ സിനിമാ ലോകം കീഴടക്കുമ്ബോഴും ഗൗരവമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്യാൻ ദിലീപ് ശ്രദ്ധിച്ചു. കഥാവശേഷനും, കല്‍ക്കട്ടാ ന്യൂസും, പെരുമഴക്കാലവും ഉദാഹരണം. ലയണ്‍, ഡോണ്‍ പോലെയുള്ള ആക്ഷൻ റോളുകളും പരീക്ഷിച്ചു.

ഹിറ്റുകള്‍ മാത്രമല്ല പരാജയങ്ങളും രണ്ടും കയ്യും നീട്ടി ദിലീപ് ഏറ്റെടുത്തിട്ടുണ്ട്. ഓരോ തിരിച്ചടക്ക് ശേഷവും പുതിയ തന്ത്രങ്ങളുമായി കുട്ടികളേയും വീട്ടമ്മമാരേയും കയ്യിലെടുക്കാൻ വീണ്ടും വീണ്ടും അയാള്‍ ബിഗ് സ്ക്രീനിലെത്തി. അമ്മ സംഘടനയുടെ ധനശേഖരണാർത്ഥം മലയാള സിനിമാ താരങ്ങളെയെല്ലാം അണിനിരത്തി നിർമ്മിച്ച ട്വന്‍റി ട്വന്‍റി എന്ന ചിത്രം സിനിമാ ലോകത്തെ ദിലീപിന്‍റെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.

മലയാള സിനിമയിലെ തന്ത്രശാലിയായ അധിപനായി തുടരുമ്ബോഴാണ് 2017ലെ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നില്‍ ദിലീപിന്‍റെ പങ്കുണ്ടെന്ന സൂചനകളും പുറത്തു വരുന്നത്. ജനപ്രിയനെന്ന വിളിപ്പേരില്‍ കറ പുരണ്ടു. കേസും കൂട്ടവും വിവാദങ്ങളും വാർത്തകളില്‍ നിറഞ്ഞു നിന്നു. റിമാൻഡ് കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ റിലീസായ രാമലീലയെ കേസിന്‍റെ പേരില്‍ പ്രേക്ഷകർ കൈവെടിയരുതെന്ന് സംവിധായകൻ അരുണ്‍ ഗോപി അഭ്യർത്ഥിച്ചു. ചിത്രം ഹിറ്റായി. ദിലീപിന്‍റെ ഇതുവരെയുള്ള സിനിമകളുടെ കണക്കെടുത്താല്‍ അവസാനത്തെ ഹിറ്റ്.

പൊതു വേദികളില്‍ നിന്ന് കുറേയേറെക്കാലം അകന്നു നിന്ന ദിലീപ് വീണ്ടും സിനിമയില്‍ അഭിനയിച്ചു തുടങ്ങി. സിനിമകള്‍ ഇറങ്ങി. എന്നാല്‍ സ്വീകരിക്കാൻ സ്ഥിരം പ്രക്ഷകർ ഉണ്ടായില്ല. അടുത്ത വീട്ടിലെ പയ്യനില്‍ നിന്ന് അകലമിട്ടു പലരും. കമ്മാരസംഭവം, ജാക്ക് ആൻഡ് ഡാനിയേല്‍, മൈ സാന്‍റ, കേശു ഈ വീടിന്‍റെ നാഥൻ, വോയ്‍സ് ഓഫ് സത്യനാഥൻ, ബാന്ദ്ര, തങ്കമണി, പവി കെയർ ടേക്കർ അങ്ങനെ പല രൂപത്തിലും ഭാവത്തിലും ദിലീപ് വന്നുപോയി. ഏറ്റവുമൊടുവില്‍ പ്രിൻസ് ആൻഡ് ഫാമിലി. ചിത്രം ഹിറ്റാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുമ്ബോഴും സമ്മിശ്ര പ്രതികരണമായിരുന്നു പ്രക്ഷേകർക്ക്.