video
play-sharp-fill

മലയാള ശബ്ദം വാർത്താതാരം  പുരസ്കാരം ടോണി വർക്കിച്ചനും, നിർമ്മല ജിമ്മിക്കും; പുരസ്കാരം മന്ത്രി റോഷി അ​ഗസ്റ്റിൻ  സമ്മാനിച്ചു.

മലയാള ശബ്ദം വാർത്താതാരം പുരസ്കാരം ടോണി വർക്കിച്ചനും, നിർമ്മല ജിമ്മിക്കും; പുരസ്കാരം മന്ത്രി റോഷി അ​ഗസ്റ്റിൻ സമ്മാനിച്ചു.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മലയാള ശബ്ദം വാർത്താ ചാനൽ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ വാർത്താ താരം 2022 പുരസ്കാരങ്ങൾ വിതരണം ചെയ്തു, കോട്ടയം നാ​ഗമ്പടം റെഡ് ക്രോസ് ഓഡിറ്റോറിയത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ പുരസ്കാര ജേതാക്കളായ ടോണി വർക്കിച്ചനും (അച്ചായൻസ് ​ഗോൾഡ് ) ശ്രീമതി. നിർമ്മല ജിമ്മിക്കും അവാർഡ് സമ്മാനിച്ചു.

കഴിഞ്ഞ വർഷം കോട്ടയം ജില്ലയിൽ വാർത്തകളിൽ നിറഞ്ഞുനിന്നവരെയാണ് പ്രേക്ഷകരും ജൂറിയും ചേർന്ന് വാർത്താ താരമായി തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോജിക് സ്കൂൾ ഡയറക്ടർ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഹൈമി ബേബി, മലയാള ശബ്ദം ന്യൂസ് ഹെഡ് അനൂപ് കെ. എം തുടങ്ങി സാമൂഹിക-സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Tags :