video
play-sharp-fill

മലയാള മനോരമയടക്കമുള്ള മാധ്യമങ്ങൾ മുക്കിയ വാർത്തയിൽ തേർഡ് ഐ ഇടപെടൽ: കൊവിഡ് ബാധ പടർന്നു പിടിച്ച ബേക്കർ ജംഗ്ഷനിലെ ക്യൂ.ആർ.എസ് ഷോറൂം അടച്ചു: അടച്ചു പൂട്ടിയത് തേർഡ് ഐ വാർത്തയെ തുടർന്ന്; തേർഡ് ഐ ബിഗ് ഇംപാക്ട്; വീഡിയോ ഇവിടെ കാണാം

മലയാള മനോരമയടക്കമുള്ള മാധ്യമങ്ങൾ മുക്കിയ വാർത്തയിൽ തേർഡ് ഐ ഇടപെടൽ: കൊവിഡ് ബാധ പടർന്നു പിടിച്ച ബേക്കർ ജംഗ്ഷനിലെ ക്യൂ.ആർ.എസ് ഷോറൂം അടച്ചു: അടച്ചു പൂട്ടിയത് തേർഡ് ഐ വാർത്തയെ തുടർന്ന്; തേർഡ് ഐ ബിഗ് ഇംപാക്ട്; വീഡിയോ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മലയാള മനോരമയടക്കമുള്ള കോട്ടയത്തെ പ്രമുഖ മാധ്യമങ്ങൾ മുക്കിയ വാർത്തയിൽ തേർഡ് ഐ ന്യൂസിൻ്റെ നിർണ്ണായക ഇടപെടൽ. രണ്ടു ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടും അടച്ചിടാൻ തയ്യാറാകാതിരുന്ന ക്യൂ.ആർ.എസ് ഷോറൂമാണ് തേർഡ് ഐ ഇടപെടലിനെ തുടർന്നു അടച്ചിട്ടത്. വെള്ളിയാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് സ്ഥാപനത്തിലെ രണ്ടു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീഡിയോ ഇവിടെ കാണാം

എന്നാൽ, കൊവിഡ് സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ശനിയാഴ്ച രാവിലെ വരെ സ്ഥാപനം അടച്ചിടാൻ ഉടമസ്ഥരോ, സ്ഥാപനം അടയക്കാൻ നിർദേശം നൽകാൻ ജില്ലാ ഭരണകൂടമോ തയ്യാറായിരുന്നില്ല. ഇതേ തുടർന്നു വിവരം അറിഞ്ഞ തേർഡ് ഐ ന്യൂസ് ലൈവ് വിഷയത്തിൽ ഇടപെടുകയായിരുന്നു. ജീവനക്കാർക്ക് കോവിഡ് പടർന്ന് പിടിച്ചിട്ടും ക്യൂആർഎസ് ഷോറൂം തുറന്ന് പ്രവർത്തിക്കുന്നത്   സംബന്ധിച്ചു തേർഡ് ഐ വാർത്ത പുറത്തുവിട്ട് ഒരു മണിക്കൂറിനകം സ്ഥാപനം അടച്ചിടാൻ ക്യൂആർഎസ് അധികൃതർ തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾക്കു ക്യൂആർഎസ് പരസ്യം നൽകുന്നതാണ്. അതുകൊണ്ടു തന്നെയാണ് വെള്ളിയാഴ്ച സ്ഥാപനത്തിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഒരു മാധ്യമവും ഒരു വരി പോലും എഴുതാതിരുന്നത്. തേർഡ് ഐ ന്യൂസിനെ സംബ്ബന്ധിച്ച്  പരസ്യം തരുന്ന സ്ഥാപനങ്ങളായാലും ശരി, ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ ഞങ്ങൾ പ്രതികരിക്കും. എം.ആർ.എഫ് ഫാക്ടറിയിൽ കൊവിഡ് സ്ഥിരീകരിക്കുകയും, നാട് മുഴുവൻ കൊവിഡ് പടരുകയും ചെയ്തിട്ടും ഇതേ മാധ്യമങ്ങൾ മൗനം പാലിക്കുകയായിരുന്നു. ഭാരത് ആശുപത്രിയിൽ കൊവിഡ് പടർന്നു പിടിച്ചപ്പോൾ ഹിന്ദു കാർഡിറക്കിയാണ് ഇവർ കളിച്ചത്. ഹിന്ദു സ്ഥാപനത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന വാദമായിരുന്നു ഭാരത് ആശുപത്രിയും ഇവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന സംഘപരിവാർ ഗ്രൂപ്പുകളും നടത്തിയിരുന്നത്. ഇതെല്ലാം ഇപ്പോൾ പൊളിഞ്ഞതായാണ് വ്യക്തമായിരിക്കുന്നത്.

രണ്ടു ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തു വന്നതിനു പിന്നാലെ സ്ഥാപനം അടച്ചിടാനുള്ള മാതൃകാപരമായ തീരുമാനമാണ് ക്യൂആർഎസ് അധികൃതർ എടുത്തത്. തേർഡ് ഐ ന്യൂസ് വാർത്ത നൽകിയതിനു ശേഷം തെറ്റ് തിരിച്ചറിയുകയായിരുന്നു ക്യൂആർഎസ് ചെയ്തത്. രോഗ വ്യാപകനത്തിനു തങ്ങൾ കാരണമാകരുതെന്ന നിർണ്ണായക തീരുമാനം എടുത്ത ക്യൂആർഎസ് ഗ്രൂപ്പിനു നന്ദി പറയുകയാണ് കോട്ടയത്തെ നാട്ടുകാർ. ഇത്തരത്തിൽ  നിലപാട് സ്വീകരിക്കാതിരുന്ന ഭാരത് ഗ്രൂപ്പും, എം.ആർ.എഫും അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ ജീവനേക്കാൾ പണത്തിനു വില നൽകുന്നവരാണ് എന്നും വ്യക്തമായിരിക്കുകയാണ്.