മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന്റെ ഭാര്യ നിര്യാതയായി
കോട്ടയം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറും കേരള പ്രസ് അക്കാദമി മുൻ ചെയർമാനുമായ മാങ്ങാനം തൈപ്പറമ്പിൽ ശങ്കരമംഗലം തോമസ് ജേക്കബിന്റെ ഭാര്യ റേയ്ച്ചൽ തോമസ് (അമ്മുക്കുട്ടി 75) നിര്യാതയായി. മൃതദേഹം ഞായറാഴ്ച രാവിലെ 8.30നു വസതിയിൽ കൊണ്ടുവരും. 3.45നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കാരം 4.30നു മാങ്ങാനം ചെമ്മരപ്പള്ളി ബഥേൽ മാർത്തോമ്മാ പള്ളിയിൽ. മാവേലിക്കര കുരിശുമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ ജേക്കബ് തോമസ് (യുകെ), അഞ്ജു മറിയം മാത്യു (തിരുവനന്തപുരം), അനൂപ് മാത്യു തോമസ് (ബെംഗളൂരു). മരുമക്കൾ: പാൻസി ജോസ് (യുകെ), കുരുടാമണ്ണിൽ മാത്യു കോശി (തിരുവനന്തപുരം), മറിയം സുഹൈൽ (ബെംഗളൂരു).
Third Eye News Live
0