മലയാളനാടക പ്രസ്ഥാനത്തെയാകെ നവീകരിച്ച കാവാലം നാരായണപ്പണിക്കരെ അനുസ്‌മരിച്ചു; അരങ്ങിനെ തൊട്ടുണര്‍ത്തി പുതുതലമുറയുടെ ‘അവനവന്‍ കടമ്പ’ വീണ്ടും വേദിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മലയാളനാടക പ്രസ്ഥാനത്തെയാകെ നവീകരിച്ച കുട്ടനാട്ടുകാരന്‍ കാവാലം നാരായണപ്പണിക്കരെ അനുസ്‌മരിക്കാനും വേദിയൊരുക്കി. അരങ്ങിനെ തൊട്ടുണര്‍ത്തി പുതുതലമുറയുടെ ‘അവനവന്‍ കടമ്പ’ വേദിയിൽ അവതരിപ്പിച്ചു.

1974- –75ല്‍ അട്ടക്കുളങ്ങര സ്കൂള്‍ വളപ്പില്‍ ജി അരവിന്ദന്റെ സംവിധാനമികവില്‍ ഭരത് ഗോപി, നെടുമുടിവേണു, ജഗന്നാഥന്‍, കൃഷ്ണന്‍കുട്ടിനായര്‍, നടരാജന്‍, വസന്ത തുടങ്ങി പ്രശസ്തരുടെ ഒരു നിര ഒത്തൊരുമിച്ച്‌ ശ്രദ്ധേയമാക്കിയതാണ് ‘അവനവന്‍ കടമ്പയെന്ന നാടകം. കുമാരനല്ലൂര്‍ നവയുഗ്‌ ചില്‍ഡ്രന്‍സ്‌ തിയറ്റര്‍ ആന്‍ഡ്‌ മൂവി വില്ലേജിലെ പുതുതലമുറ സംവിധായകന്‍ ജോഷി മാത്യുവിന്റെ നേതൃത്വത്തില്‍ ചുരുങ്ങിയ കാലത്തെ പരിശീലനം കൊണ്ട് ഒരു വാക്കോ താളമോ തെറ്റാതെ വീണ്ടും രംഗത്തവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആട്ടപ്പണ്ടാരങ്ങളും പാട്ടുപരിഷകളും ഒരുമിച്ച്‌ സദസ്സ് കീഴടക്കി. ചിത്തിരപ്പെണ്ണിന്റെ കാത്തിരിപ്പിന്റെ ചാരുതയുള്ള ചുവടുകള്‍ക്ക് കണിക്കൊന്നപ്പൂവിന്റെ ഭംഗി. ഇരട്ടക്കണ്ണന്‍ പക്കിയും വടിവേലവനും ദേശത്തുടയവനും ചേര്‍ന്നപ്പോള്‍ കാണികള്‍ ഇമ വെട്ടാതെ ഇരുന്ന് പോയി. കോട്ടയം പബ്ലിക്‌ ലൈബ്രറി വളപ്പില്‍ ശില്‍പി കാനായി തീര്‍ത്ത അക്ഷരശില്‍പത്തിന്‌ മുന്നില്‍ നാടകം കാണാനും പ്രതികരിക്കാനും പ്രഗത്ഭരുടെ നിര ഉണ്ടായിരുന്നു.

കാവാലം ആറാമത്‌ അനുസ്‌മരണ യോഗം പബ്ലിക്‌ ലൈബ്രറി പ്രസിഡന്റ്‌ എബ്രഹാം ഇട്ടിച്ചെറിയ ഉദ്‌ഘാടനം ചെയ്‌തു. സതീഷ്‌ തുരുത്തി അനുസ്‌മരണ പ്രഭാഷണം നടത്തി. സംവിധായകന്‍ ജോഷി മാത്യു അധ്യക്ഷനായി. നടന്‍ പി ആര്‍ ഹരിലാല്‍, പ്രൊഫ. സിന്ധു ജോര്‍ജ്‌, ആര്‍ടിസ്‌റ്റ്‌ സുജാതന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്‌റ്റ്യന്‍, വി ജയകുമാര്‍, നന്തിയോട്‌ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.