കീം പരീക്ഷയിൽ പൊതുവിദ്യാലയത്തിലെ കുട്ടികളെ അവഗണിക്കരുത് : മലയാള ഐക്യവേദി

Spread the love

കേരളത്തിലെ പൊതുവിദ്യാലയത്തിൽ പഠിച്ച കുട്ടികൾക്ക് കീം പരീക്ഷയിൽ മാർക്ക് സമീകരണത്തിന്റെ പേരിൽ മാർക്ക് കുറയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മലയാള ഐക്യവേദി. മലപ്പുറം ജില്ലാസമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്.

പൊതുവിദ്യാലയത്തിലെ വിദ്യാർഥികൾക്ക് അർഹതപ്പെട്ട മാർക്ക് വെട്ടിക്കുറയ്ക്കുന്ന പ്രവണത കുട്ടികളോടുചെയ്യുന്ന അനീതിയാണെന്നും പുതിയ വർഷത്തെ അപേക്ഷ ക്ഷണിക്കുന്നതിനു മുൻപ് സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കവിയും വള്ളത്തോൾ യുവപ്രതിഭ പുരസ്‌കാരജേതാവുമായ ജിനു ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഡോ. പി. പവിത്രൻ, ഡോ. ഷംഷാദ് ഹുസൈൻ, കെ. ഹരികുമാർ, ഡോ. സുരേഷ്‌ പുത്തൻപറമ്പിൽ, സി.ടി. സലാഹുദീൻ, എൻ.വി. രൺജിത്ത്, പി.ടി. സെയ്ഫുദീൻ, കെ.എം. ഫാമിദ, വിപിൻ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group