
ദുരിതകാലത്ത് ഇവൾ എന്റെയൊപ്പം നിന്നവൾ: ദത്തുപുത്രിയെ പരിചയപ്പെടുത്തി മലയാള നായിക ഷക്കീല
തേർഡ് ഐ സിനിമ
ചെന്നൈ: ഒരു കാലത്ത് പ്രതിസന്ധിയിലായ മലയാള സിനിമയിലെ തിളങ്ങുന്ന സാന്നിധ്യമായിരുന്നു ഷക്കീല. ഷക്കീല ചിത്രങ്ങളാണ് മലയാള സിനിമയിലെ ഒരു കാലത്തെ സൂപ്പർ ഹിറ്റായിരുന്നത്. ഈ സിനിമയകളുടെ പച്ചയിലാണ് തീയറ്ററുകൾ പോലും ആ കാലത്ത് ഓടിയിരുന്നത്. ഇതിനിടെയാണ് മലയാള സിനിമ മാറുകയും ഷക്കീല സിനിമയിൽ നിന്നും പുറത്താകുകയും ചെയ്തു. ഇതിനിടെയാണ് ഇപ്പോൾ ഷക്കീല തന്റെ ജീവിതത്തിലെ നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഇപ്പോൾ തന്റെ വളർത്തു മകളെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ട്രാൻസ്ജൻഡറായ മില്ലയാണ് ഷക്കീലയുടെ വളർത്തുമകൾ. തന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ നിമിഷങ്ങളിൽ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നൽകിയതെന്ന് നടി ഗദ്ഗദത്തോടെ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ തന്റെ മകളെ എന്നും പിന്തുണയ്ക്കുമെന്നും ഷക്കീല വ്യക്തമാക്കി. ട്രാൻസ്ജെൻഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. പിന്നീട് സ്വന്തം മകളായി വളർത്തി. ഇന്ന് മില്ല തിരക്കുള്ള ഫാഷൻ ഡിസൈനർ കൂടിയാണ്. സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ചെന്നൈയിലാണ് ഷക്കീല ഇപ്പോൾ താമസിക്കുന്നത്.