play-sharp-fill
മലയാള സിനിമയിൽ ഉയരുന്നത് കഞ്ചാവിന്റെ പുക: യുവതാരങ്ങളിൽ പലരും കഞ്ചാവിനും ലഹരിയ്ക്കും അടിമയെന്ന് നിർമ്മാതാക്കൾ; ലഹരിപൂത്തിറങ്ങുന്ന  താഴ്വരയായി മലയാള സിനിമ

മലയാള സിനിമയിൽ ഉയരുന്നത് കഞ്ചാവിന്റെ പുക: യുവതാരങ്ങളിൽ പലരും കഞ്ചാവിനും ലഹരിയ്ക്കും അടിമയെന്ന് നിർമ്മാതാക്കൾ; ലഹരിപൂത്തിറങ്ങുന്ന താഴ്വരയായി മലയാള സിനിമ

ക്രൈം ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിലെ ലഹരിയുടെ കാണാപ്പുറങ്ങളെപ്പറ്റി ഇന്നും ഇന്നലെയുമല്ല ചർച്ചകൾ ആരംഭിച്ചത്. എന്നാൽ, കഞ്ചാവ് വലിക്കുന്ന താരങ്ങൾ ഉണ്ടെന്ന് സിനിമയിലെ നിർമ്മാതാക്കൾ ഇപ്പോൾ തുറന്നടിക്കുന്നത് ഇപ്പോൾ ആദ്യമായാണ്. ഷൈൻ നിഗം അടക്കം മലയാളത്തിലെ പ്രമുഖ നടന്മാർ കഞ്ചാവിനും ലഹരിയ്ക്കും അടിമ ആണെന്നാണ് ഇപ്പോൾ ഇവർ തുറന്നടിച്ചിരിക്കുന്നത്.

ഇതിനിടെ ഷൈൻ നിഗം അഭിനയിച്ച കുർബാനി, വെയിൽ എന്നീ സിനിമകൾ മുടങ്ങിയതിന്റെ നഷ്ടം ഷെയിൻ നികത്തണമെന്നും മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതു വരെ ഷെയിനുമായി ഒരു ചിത്രത്തിലും സഹകരിക്കില്ലെന്നും നിർമ്മാതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രണ്ട് സിനിമകൾക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നത്. ഈ സിനിമകളുടെ നിർമ്മാണം ഇവിടെ വച്ച് നിർത്തിവെക്കുകയാണെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു. ഇതരഭാഷാ സംഘടനകളെയും ഇക്കാര്യങ്ങൾ അറിയിക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പർ സ്റ്റാറുകളിൽ നിന്നും പോലും ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നിരിക്കുന്നത്. ഷെയിനെ കുറിച്ച് പല ലൊക്കേഷനുകളിൽ നിന്നും പരാതിക്കൂമ്ബാരമാണെന്നും നിർമ്മാതാക്കൾ ആരോപിക്കുന്നു.

മലയാള സിനിമയിൽ ചെറുപ്പക്കാരായ ചില അഭിനേതാക്കൾക്കിടയിൽ എൽ.എസ്.ഡി ഉൾപ്പെടെയുള്ള വൻ ലഹരി മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നും ഇതിനെതിരെ എന്തുകൊണ്ടാണ് പോലീസ് നടപടികൾ സ്വീകരിക്കാത്തതെന്നും നിർമ്മാതാക്കൾ ചോദിക്കുന്നു. ലൊക്കേഷനിൽ ലഹരി മരുന്ന് പരിശോധന നടത്തണമെന്നും കാരവാനുകളിൽ ഉൾപ്പെടെ പരിശോധന നടത്തണമെന്നും നിർമ്മാതാക്കൾ പറഞ്ഞു.

ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സിനിമയുമായി സഹകരിക്കുന്ന ഒരു നീക്കവും ഷെയിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അഭിനയിക്കാൻ മൂഡായില്ല, പ്രകൃതി അനുവദിക്കുന്നില്ല തുടങ്ങിയ മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് ലൊക്കേഷനിൽ നിന്നും ബൈക്കും എടുത്ത് പോകുന്ന ഷെയിൻ പിന്നീട് മൊബൈൽ ഫോൺ ഫോൺ പോലും എടുക്കാറില്ലെന്നും നിർമാതാക്കൾ പറയുന്നു. ഇക്കാര്യം ഷെയിന്റെ അമ്മയെ അറിയിക്കുകയും ഒരു ദിവസം അമ്മ കൂടി ലൊക്കേഷനിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് ലൊക്കേഷനിൽ നിന്നും പോയ ഷെയിനുമായി രണ്ടു ദിവസത്തോളം ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും നിർമാതാക്കൾ ആരോപിക്കുന്നു.