സംസ്‌ഥാനത്ത് മലയാള സിനിമകളുടെ തീയറ്റർ റിലീസ് ഇന്നുമുതൽ ആരംഭിച്ചു;  സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന്  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ;  കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കും

സംസ്‌ഥാനത്ത് മലയാള സിനിമകളുടെ തീയറ്റർ റിലീസ് ഇന്നുമുതൽ ആരംഭിച്ചു; സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ; കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കും


സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമകൾ ഒടിടി പ്ളാറ്റുഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീയേറ്റർ ഉടമകളുമായി നടത്തിയ ചർച്ചയിൽ ഉയർന്ന ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ്, ധനവകുപ്പ്, തദ്ദേശം, ആരോഗ്യം എന്നീ നാല് വകുപ്പുമായി ചർച്ച വേണ്ടി വരും. അതിനായി നവംബർ രണ്ടാം തീയതി വകുപ്പ് മന്ത്രിമാരുമായി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സർക്കാരിന്റെ ഒടിടി പ്ളാറ്റുഫോം മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്‌ഥാനത്ത് മലയാള സിനിമകളുടെ തീയറ്റർ റിലീസ് ഇന്നുമുതൽ ആരംഭിച്ചിട്ടുണ്ട്. റിലീസിംഗ് സംബന്ധിച്ച ആശങ്കകൾക്ക് ഫിലിം ചേംബർ യോഗത്തിൽ പരിഹാരമായതോടെ ആണ് മലയാള സിനിമകൾ തീയറ്ററിലെത്തുന്നത്.

ജോജു ജോർജ് ചിത്രം ‘സ്‌റ്റാർ’ ആണ് ഇടവേളയ്‌ക്ക്‌ ശേഷമുള്ള ആദ്യ തീയറ്റർ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് നവംബർ 12ന് തീയേറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും. ജോയ് മാത്യു, മാമുക്കോയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുലരി ബഷീർ സംവിധാനം ചെയ്‌ത ക്യാബിൻ എന്ന ചിത്രവും ഇന്ന് തീയേറ്ററിലെത്തും.

അതേസമയം മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം ‘മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം’ ഒടിടിയിൽ നിന്ന് തീയറ്ററുകളിലെത്തിക്കാൻ തീയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്.