മലയാള സിനിമ വീണ്ടും കോടതി കയറുന്നു: ഷൈനിന്റെ വിലക്ക് തീരും മുൻപ് മറ്റൊരു അറസ്റ്റ്: മഞ്ജു വാര്യർ വീണ്ടും ശ്രദ്ധാ കേന്ദ്രം
സിനിമാ ഡെസ്ക്
കൊച്ചി: മലയാള സിനിമയിൽ വീണ്ടും വിവാദങ്ങളുടെ പൂക്കാലം. ഷൈൻ നിഗത്തെ വിലക്കാനുള്ള നിർമ്മാതാക്കളുടെ നീക്കത്തിന് പിന്നാലെ മറ്റൊരു പൊട്ടിത്തെറി കൂടി മലയാള സിനിമയിൽ പൂത്തുലഞ്ഞിരിക്കുകയാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യത്തിൽ വില്ലനായി കരുതിയിരുന്ന ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിലുള്ള ഉരസലാണ് ഇപ്പോൾ കൂടുതൽ വിവാദത്തിൽ എത്തിയിരിക്കുന്നത്.
അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതോടെയാണ് ഇരുവരുടെയും ബന്ധം കൂടുതൽ വഷളായി മാറിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ്അറസ്റ്റ് രേഖപ്പെടുത്തി രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ ശ്രീകുമാര്‍ മേനോനെ വിട്ടയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫിസിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.അസി. കമീഷണര്‍ സി.എസ്. ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ശ്രീകുമാര്‍ മേനോനില്‍നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് നല്‍കിയ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും പരാതിയില്‍ മഞ്ജുവാര്യര്വ്യക്തമാക്കിയിരുന്നു.
മഞ്ജുവാര്യരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഒടിയന്‍ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയില്‍ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി. ജോസഫ്, ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി അടക്കമുള്ള ഏഴ് സാക്ഷികളില്‍നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.