video
play-sharp-fill

മാളവിക മോഹനൻ  ബോളിവുഡിലേക്ക്

മാളവിക മോഹനൻ ബോളിവുഡിലേക്ക്

Spread the love

മാളവിക മോഹനൻ നായികയായ ബോളിവുഡ് ചിത്രമാണ് യുദ്ധ്ര. സിദ്ധാന്ത് ചതുര്‍വേദിയാണ് നായകൻ. മാളവിക മോഹനന്റെ യുദ്ധയ്‍ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്യുദ്ധ ആകെ ഇന്ത്യയില്‍ 4.50 കോടി രൂപയാണ് നേടിയിരിക്കുന്നത്.

മാളവിക മോഹൻ ചിത്രീകരണത്തിനിടെ ശരിക്കും തന്നെ തല്ലിയെന്ന് സിദ്ധാന്ത് ചതുര്‍വേദി തമാശയോടെ പറഞ്ഞത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സിദ്ധാന്തിന് ശരിക്കും തല്ല് കിട്ടിയെന്ന് പറഞ്ഞിരുന്നു മാളവിക മോഹനനും. ആദ്യ ഷെഡ്യൂളിലാണ് ഞങ്ങള്‍ ആ രംഗം ചിത്രീകരിച്ചത്. രംഗത്ത് സിദ്ധാന്ത് ചതുര്‍വേദിയുടെ കഥാപാത്രത്തോട് താൻ ദേഷ്യപ്പെടുകയാണ്. സംവിധായകൻ രവി ഉദയവാര്‍ ആ രംഗം ചിത്രീകരിച്ച്‌ ആവേശഭരിതനായി. അടുത്ത നിമിഷം ഞാൻ കാണുന്നത് തന്റെ മുഖത്ത് സിദ്ധാഥ് ഐസ് വെച്ചിരിക്കുന്നതാണെന്നും പറയുന്നു മാളവിക. ഐസും എന്റെ താടിയെല്ലും തകര്‍ത്തുവന്ന് പറയുകയായിരുന്നു തമാശയോടെ സിദ്ധാന്ത്. ഇതിന് മാളിവകയുടെ മറുപടിയും രസകരമായിരുന്നു. സിദ്ധാന്തിനെ ശരിക്കും തല്ലിയില്ലെങ്കില്‍ അത് വ്യാജമായി തോന്നുമായിരുന്നു എന്നായിരുന്നു മാളവികയുടെ മറുപടി.

 

മാളവിക മോഹനൻ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് തമിഴില്‍ തങ്കലാൻ ആണ്. മാളവിക മോഹനൻ ആരതിയെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാളവിക മോഹനന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായിരിക്കുകയാണ് ആരതി. നായികയെല്ലെങ്കിലും തങ്കലാനില്‍ ആ നിര്‍ണായക കഥാപാത്രമായി പകര്‍ന്നാടിയ മാളവിക മോഹനനെ അഭിനന്ദിക്കുകയാണ് ചിത്രം കണ്ടവരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാണ് വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്ബതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മള്‍ട്ടിപ്ലക്സില്‍ റിലീസില്ല, എന്നിട്ടും വിജയ്‍യുടെ ദ ഗോട്ട് ഹിന്ദി നേടിയത്, സര്‍പ്രൈസായി കളക്ഷൻ കണക്കുകള്‍