
നാടൻരുചിമേള, പടയണി, ജലയാന യാത്ര, നാട്ടരങ്ങ്, ചെറുവള്ളംകളി മത്സരം, നെൽവയൽ ഫോട്ടോ ഷൂട്ട്……! മലരിക്കൽ ഗ്രാമീണ ജലടൂറിസം മേള ജനുവരി 14 മുതൽ 16 വരെ
സ്വന്തം ലേഖിക
തിരുവാർപ്പ്: മീനച്ചിലാർ – മീനന്തറയാർ – കൊടുരാർ പുനർ സംയോജനപദ്ധതി തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ജനുവരി 14 മുതൽ 16 വരെ മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേള നടക്കും.
വൈകിട്ട് 5.30 മുതൽ രാത്രി 10 വരെയാണു മേള നടക്കുന്നത്. തോമസ് ചാഴികാടൻ എംപിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സ്ഥിരം ടൂറിസം കേന്ദ്രമായി മലരിക്കലിനെ അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് തിരുവാർപ്പ് ഗ്രാമപഞ്ചായത്തും ജനകീയ കൂട്ടായ്മയും മലരിക്കൽ ടൂറിസം സൊസൈറ്റിയും ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികളും കാഞ്ഞിരം, തിരുവാർപ് ചെങ്ങളം സർവ്വീസ് സഹകരണ ബാങ്കുകളും മുൻകൈയെടുത്ത് ഈ വർഷത്തെ ഗ്രാമീണ ജലടൂറിസം മേള സംഘടിപ്പിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെയും സാംസ്കാരിക വകുപ്പിന്റെയും സഹകരണത്തോടെ കേരള ഫോക്ലോർ അക്കാദമിയും ഈ വർഷത്തെ മേളയോട് സഹകരിക്കുന്നുണ്ട്.
മേളയോടനുബന്ധിച്ചു സമ്മേളനങ്ങൾ, കലാ-സന്ധ്യ, പടയണി, ജലയാന യാത്ര, നാട്ടരങ്ങ്, നാടൻരുചിമേള, നാടൻ പാട്ട്, ഡാൻസ്, ഗാനമേള, വയൽ നടത്തം, തണൽ ഇടം, ചെറുവള്ളംകളി മത്സരം, നെൽവയൽ ഫോട്ടോ ഷൂട്ട് സമ്മാനപദ്ധതി നറുക്കെടുപ്പ് തുടങ്ങിയവയും നടത്തപ്പെടുമെന്ന്
ഭാരവാഹികളായ അഡ്വ. കെ അനിൽ കുമാർ, അജയൻ കെ. മേനോൻ, പി. എം. മണി ഷാജിമോൻ വട്ടപ്പളളിൽ, ജയദീഷ് ജയപാൽ, രശ്മി പ്രസാദ്, മുഹസിൻ പി.എം, ഒ. എസ്. അനീഷ്, സുമേഷ് കാഞ്ഞിരം എന്നിവർ അറിയിച്ചു.