video
play-sharp-fill
ആമ്പൽ കാണാൻ മലരിക്കലിൽ എത്തുന്നവരിൽ നല്ല സുന്ദരൻ ആമ്പിള്ളേരുമുണ്ട്..! പെൺകുട്ടികളുടെ ചിത്രം മാത്രം പ്രസിദ്ധീകരിക്കുന്ന മാധ്യമകാലത്ത് വൈറലായി അമ്പൽ പറിക്കുന്ന ആൺകുട്ടികളുടെ ചിത്രം; മലരിക്കലിൽ അതിരാവിലെ എത്തിയത് പതിനായിരങ്ങൾ

ആമ്പൽ കാണാൻ മലരിക്കലിൽ എത്തുന്നവരിൽ നല്ല സുന്ദരൻ ആമ്പിള്ളേരുമുണ്ട്..! പെൺകുട്ടികളുടെ ചിത്രം മാത്രം പ്രസിദ്ധീകരിക്കുന്ന മാധ്യമകാലത്ത് വൈറലായി അമ്പൽ പറിക്കുന്ന ആൺകുട്ടികളുടെ ചിത്രം; മലരിക്കലിൽ അതിരാവിലെ എത്തിയത് പതിനായിരങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: അതിരാവിലെ ആമ്പൽപറിക്കാനും, ആമ്പൽപ്പൂവിന്റെ സൗന്ദര്യം നുകരാനും മലരിക്കലിൽ എത്തുന്നവരിൽ പെൺകുട്ടികൾ മാത്രമാണ് ഉളളതെന്ന് തോന്നും പത്രങ്ങളും സോഷ്യൽ മീഡിയയും ടിക്ക് ടോക്കും കണ്ടാൽ. എന്നാൽ, അങ്ങകലെ കാടുംമലയും കടന്ന് മലരിക്കൽ എന്ന ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ ഒരു കൂട്ടം സുന്ദരൻമാരുടെ ചിത്രമാണ്് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒറ്റ ദിവസം കൊണട് 16 കെ ലൈക്കും അതിനൊപ്പിച്ച ഷെയറും കമന്റുമായി മുന്നേറുകയാണ് അജേഷ് വേളൂർ എന്ന പ്രഫഷണൽ ഫോട്ടോഗ്രാഫർ മലരിക്കലിൽ നിന്നും പകർത്തിയ ചിത്രങ്ങൾ.

തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥി സംഘം ബൈക്കിൽ ഇടുക്കിയിൽ നിന്നും മലരിക്കലിലെത്തി വളളത്തിൽക്കയറി ആ്മ്പൽ പറിക്കുന്നതിന്റെ ചിത്രമാണ് അജേഷ് പകർത്തി അജേഷ് മോൻ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി ഞാനെടുത്ത ചിത്രങ്ങൾ എന്ന ഫെയ്‌സ്ബുക്ക് പേജിൽ ഇട്ടത്. ഇതോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ സോഷ്യൽ മീഡിയയിലും ടിക്ക് ടോക്കിലും അടക്കം മലരിക്കലെ ചിത്രങ്ങൾ എന്ന പേരിൽ കറങ്ങിയിരുന്നത് പെൺകുട്ടികൾ ആമ്പലുമായി വിഹരിക്കുന്ന ചിത്രങ്ങളും വീഡിയോയും മാത്രമായിരുന്നു.

പെണ്ണുങ്ങൾ മാത്രമല്ല ആമ്പൽ കാണാൻ വരുന്നതെന്ന് പറയാൻ പറഞ്ഞു എന്ന ടാഗോടെ അജേഷിട്ട പോസ്റ്റിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ആവേശത്തോടെയാണ് പലരും ഇതിനോടു കമന്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഇതിനു പിന്നാലെ ട്രോളും ഇറക്കിയതോടെ അജേഷും ചിത്രവും സൂപ്പർ ഹിറ്റായി മാറി.

കോട്ടയത്തെ പ്രഫഷണൽ ഫോട്ടോഗ്രാഫർമാരിൽ ഒരാളായ അജേഷ്, സോഷ്യൽ മീഡിയയിലും ചിത്രങ്ങളുമായി സജീവമാണ്. കൃഷിയ്ക്കു മുന്നോടിയായി അമ്പൽ നീക്കം ചെയ്യുമെന്ന പ്രചാരണം ശക്തമായതോടെ ഞായറാഴ്ച രാവിലെ പതിനായിരങ്ങളാണ് ആമ്പൽക്കാഴ്ച കാണാൻ മലരിക്കലിൽ എത്തിയിരിക്കുന്നത്. ഇല്ലിക്കൽ മുതൽ മലരിക്കൽ വരെ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതും. ഇടുങ്ങിയ റോഡായതുകൊണ്ടു തന്നെ നൂറുകണക്കിന് വാഹനങ്ങൾ എത്തിച്ചേർന്നതോടെ ഇവിടെ ഗതാഗതക്കുരുക്കായി.

മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനസംയോജന പദ്ധതി പ്രകാരമാണ് ഇവിടെ ആമ്പൽ ടൂറിസം പ്ദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

https://www.facebook.com/groups/myveryownclicks/search/?query=ajesh%20mon&epa=SEARCH_BOX