
വർണ്ണക്കുടകൾ നിവർത്തി കോട്ടയം മലരിക്കൽ ആമ്പൽ വസന്തം: സഞ്ചാരികൾ എത്തിതുടങ്ങി: ഇക്കുറി കന്യാകുമാരിയിൽ നിന്നുള്ള വള്ളങ്ങളും
കോട്ടയം : ആമ്പൽപൂക്കളുടെ വർണക്കാഴ്ചകൾ തീർക്കാൻ മലരിക്കൽ. ഇത്തവണ പൂക്കൾ വിടരാൻ അൽപം താമസിച്ചെങ്കിലും പിങ്ക് പൂക്കൾക്കൊപ്പം വെള്ള പ്പൂക്കളും വിരിഞ്ഞുതുടങ്ങി.
കന്യാകുമാരിയിൽ നിന്നുള്ള ചെറിയ വള്ളങ്ങളും വിനോദസഞ്ചാരികൾക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്. സഞ്ചാരികളും മലരിക്ക ലിലേക്ക് എത്തി തുടങ്ങി.
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലു കൾ പാടത്തു വസന്തം തീർക്കുന്നത്. ഒക്ടോബർ അവസാനത്തോടെ ആമ്പൽവസന്തം അവ സാനിക്കും. സഞ്ചാരികൾക്കായുള്ള ഒരുക്കങ്ങളിലേക്കു തിരുവാർ പ്പ് പഞ്ചായത്ത് കടക്കുന്നതേയുള്ളൂ. ജില്ലയിൽ പനച്ചിക്കാട് അമ്പാട്ടുകടവിലും കൊല്ലാട് കിഴക്കുപുറം കടവിലും ആമ്പലുകൾ നേരത്തേ വിരിഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലരിക്കൽ
ഈ വഴി എത്താം
. കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തുക. തിരുവാർപ്പ് റോഡിൽ ഇടത്തോട്ടു തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്‌ഥലമാണു മലരിക്കൽ.
കുമരകത്തു നിന്നെത്തുന്നവർ ഇല്ലി ക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം വരാൻ. രാവിലെ 7നു മുൻപ് എത്തിയാൽ വർണവിസ്‌മയം കാണാം. വെയിലുറയ്ക്കുന്നതോടെ പൂക്കൾ വാടും