മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി; സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം

Spread the love

മലപ്പുറം: മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി. മലപ്പുറം മുൻ ഡി.സി.ആർ.ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിയാണ് വനിത എസ്ഐ മലപ്പുറം പൊലീസിൽ പരാതി നൽകിയത്.

video
play-sharp-fill

സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് വനിത എസ്ഐയുടെ പരാതി. എസ്ഐക്കെതിരായ പരാതിയിൽ അന്വേഷണത്തിനിടെ മൊഴിയെടുക്കുന്നതിനിടെ അപമാനിച്ച് സംസാരിച്ചെന്നാണ് പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നുവെന്ന് മലപ്പുറം പൊലീസ് അറിയിച്ചു.