1000 രൂപയെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; മലപ്പുറം താനൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Spread the love

മലപ്പുറം: മലപ്പുറം താനൂരിലെ യുവാവിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലം സ്വദേശി രാജുവിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്.

ഇതോടെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പ്രധാന പ്രതി അഞ്ചുടി സ്വദേശി ഹുസൈനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നടുവിലങ്ങാടി സ്വദേശി അബ്ദുല്‍ കരീമിനെ വാടക ക്വാർട്ടേഴ്സിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബ്ദുൽ കരീമിന്റെ കൂടെ മുറിയിൽ വന്നിരുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

ആയിരം രൂപയുടെ പേരിലുണ്ടായ തർക്കത്തിലാണ് പ്രതികൾ അബ്ദുൾ കരീമിനെ മർദ്ദിച്ചും കഴുത്ത് ഞെരിച്ചും കൊന്നതെന്ന് പൊലീസ് പറയുന്നു.